ആലുവ: സംസ്ഥാന സർക്കാരിന്റെ വിമുക്തി മിഷൻ പദ്ധതിയുടെ ഭാഗമായ വിവിധ പരിപാടികളിൽ ഏറ്റവും മികച്ച പ്രവർത്തകയും, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സുകളിൽ നിറ സാന്നിദ്ധ്യവും ആയ ആലുവ എക്‌സൈസ് ഓഫിസിലെ വനിത സിവിൽ എക്സൈസ് ഓഫിസർ കെ.ജെ.ധന്യയെ കേരള പത്ര പ്രവർത്തക അസോസിയേഷൻ (കേരള മീഡിയ ആൻറ് ജേണലിസ്‌റ്റ്‌ അസോസിയേഷൻ) സംസ്‌ഥാന കമ്മിറ്റി ആദരിച്ചു. കോവിഡ് ലോക്ഡൗൺ കാലത്തെ പ്രവർത്തനങ്ങൾകൂടി കണക്കിലെടുത്താണ് ആദരവ് നൽകിയത്. എക്സൈസ് ഓഫിസിൽ നടന്ന ചടങ്ങ് അസി.എക്‌സൈസ് കമ്മിഷണർ എസ്.ശശികുമാർ ഉദ്ഘാടനം ചെയ്തു. കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്‌ഥാന രക്ഷാധികാരി അജിത ജയ്ഷോർ കെ.ജെ.ധന്യക്ക് ഉപഹാരം നൽകി ആദരിച്ചു. അസോസിയേഷൻ സംസ്‌ഥാന വൈസ് പ്രസിഡൻറ് ബേബി.കെ.ഫിലിപ്പോസ് അധ്യക്ഷത വഹിച്ചു. എക്‌സൈസ് സി.ഐ സോജൻ സെബാസ്‌റ്റ്യൻ, കെ.ജെ.ധന്യ, ജില്ല സെക്രട്ടറി രവീന്ദ്രൻ, ജോ.സെക്രട്ടറിമാരായ ഷിൻസ് പിറവം, കെ.കെ.സുമേഷ്, കൺവീനർ രാഹുൽ.സി.രാജ്, അനിത അലേഷ് എന്നിവർ സംസാരിച്ചു. യാസർ അഹമ്മദ് ആലുവ നന്ദി പറഞ്ഞു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here