ചാവക്കാട്: പാലയൂർ മാർ തോമ തീർത്ഥകേന്ദ്രത്തെ സീറോ മലബാർ സഭയുടെ ഔദ്യോഗിക തീർത്ഥകേന്ദ്ര പദവിയായ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തിയതിന്റെ ഒദ്യോഗിക പ്രഖ്യാപനം മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചരി ഓൺലൈനിൽ കാക്കനാട് മൗണ്ട് സെന്റ് തോമാസിലെ സീറോ മലബാർ സഭാ ആസ്ഥാനത്തു നിന്നും നിർവ്വഹിച്ചു. ദുക്റാന തിരുനാളിൽ തീർത്ഥകേന്ദ്രത്തിൽ തുടർന്നു നടന്ന തിരുകർമ്മങ്ങൾക്ക് അതിരൂപത ആർച്ച്ബിഷപ്പ് മുഖ്യ കാർമ്മികത്വം വഹിച്ച് സന്ദേശം നൽകി. മാർ തോമ ശ്ലീഹായാൽ സ്ഥാപിതമായ ഏഴര പള്ളികളിൽ സഭയുടെ മുഖ്യ തീർത്ഥകേന്ദ്രമെന്ന നിലയിൽ ഉയർത്തപ്പെട്ട ഏക ദേവാലയമാണ് പാലയൂരെന്നും സഭാ കൂട്ടായ്മയുടെ സ്ഥലമായും കാരുണ്യത്തിന്റെ ഭവനമായും തീർത്ഥകേന്ദ്രങ്ങൾ മാറണമെന്നും മാർ താഴത്ത് അഭിപ്രായപ്പെട്ടു. ഇവിടെ വരുന്ന തീർത്ഥാടകർക്ക് വചനപ്രഘോഷണത്തിന്റെയും കൗദാശിക അനുഭവത്തിന്റെയും സ്ഥലമായും പാലയൂർ ഇതിനോടകം മാറിയിട്ടുണ്ടെന്നും ആർച്ച്ബിഷപ്പ് കൂട്ടി ചേർത്തു. അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ , വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ, ആർച്ച് പ്രീസ്റ്റ് വർഗീസ് കരിപ്പേരി എന്നിവർ സഹകാർമ്മികരായി . തീർത്ഥകേന്ദ്രത്തെ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്താനുള്ള സീറോ മലബാർ സഭാ സിനഡിന്റെ ഡിക്രിയും റെക്ടർ ഫാ വർഗീസ് കരിപ്പേരിയെ ആർച്ച് പ്രീസ്റ്റ് ആക്കി കൊണ്ടുള്ള ഡിക്രിയും സീറോ മലബാർ ചാൻസലർ ഫാദർ വിൻസെന്റ് ചെറുവത്തൂർ അവതരിപ്പിച്ചു. പ്രഖ്യാപന ചടങ്ങുകളോടനുബന്ധിച്ച് നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചിരിപ്പു കർമ്മം മാർ ആൻഡ്രൂസ് താഴത്ത് നിർവ്വഹിച്ചു.

ADVERTISEMENT

തീർത്ഥകേന്ദ്രത്തെ ഉയർത്തി കൊണ്ടുവരുന്നതിൽ പ്രധാന പങ്കു വഹിച്ച ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജെയ്ക്കബ് തൂങ്കുഴിയുടെ സന്ദേശം വായിച്ചു. തൃശൂർ അതിരൂപതക്കു വേണ്ടി തയ്യാറാക്കിയ പുതിയ കുർബ്ബാന സംഗീതത്തിന്റെ സി ഡി ആർച്ച് ബിഷപ്പ് മാർആൻഡ്രൂസ് താഴത്ത്, ബിഷപ് മാർ ടോണി നീലങ്കാവിൽ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.ഫാ. സോളി തട്ടിൽ, ഫാ. വർഗീസ് കാക്കശ്ശേരി CMI, ഫാ ജെയിംസ് ഇഞ്ചോടിക്കാരൻ , ഫാ.ജോൺ പോൾ ചെമ്മണ്ണൂർ, ഫാ.സജി കിഴക്കേകര, ഫാ ഡൈജോ പൊറത്തൂർ, പ്രൊവിൻഷ്യൽ സൂപ്പീരിയർമാർ എന്നിവർ തിരുകർമ്മങ്ങളിൽ സന്നിഹിതരായിരുന്നു. പരിപാടികൾക്ക് സഹവികാരി ഫാദർ അനു ചാലിൽ, ജനറൽ കൺവീനർ ജസ്റ്റിൻ ബാബു, സെക്രട്ടറിമാരായ സി കെ ജോസ്, ജോയ് ചിറമ്മൽ , കൈക്കാരന്മാരായ സിഡി ഫ്രാൻസിസ് ,കെ ടി വിൻസെന്റ്, സി പി ജോയ് , ജോസ് വടക്കൂട്ട്, മറ്റു ഭാരവാഹികളായ സി ഡി ലോറൻസ് , ബോബ് എലുവത്തിങ്കൽ , സി ടി ഫിലിപ്പ്, എന്നിവർ നേതൃത്വം നൽകി

COMMENT ON NEWS

Please enter your comment!
Please enter your name here