
ഗുരുവായൂർ: താൻ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്നും നല്ലതിന് വേണ്ടി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെന്നും ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കീഴേടം രാമൻ നമ്പൂതിരി പറഞ്ഞു . തന്നെ തിരിച്ചെടുത്തതായുള്ള ദേവസ്വം ഭരണസമിതി തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ എൻപത് ദിവസമായി ഭഗവാനോട് ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു.. ലോകത്തിന് മുഴുവൻ നല്ലത് വരണമെന്നാണ് പ്രാർത്ഥന.ഗുരുവായൂർ ക്ഷേത്രത്തിന് നല്ലത് വരാനുള്ള നിർദ്ദേശങ്ങൾ മാത്രമാണ് ചെയ്യാറും പറയാറും ഉള്ളൂ. ദേവസ്വം ഭരണസമിതി തീരുമാനത്തിൽ സന്തോഷമുണ്ട്. തെറ്റ് ചെയ്യാത്ത തന്നെ ദേവസ്വം ചെയർമാൻ എന്തിന് മാറ്റി നിർത്തി എന്നറിയില്ലെന്നും രാമൻനമ്പൂതിരി പറഞ്ഞു.ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തിയൂണിയൻ്റെ സമയോചിതമായ ഇടപെടലുകളാണ് ഈ തീരുമാനം വേഗത്തിലാക്കാൻ കാരണമെന്നും രാമൻ നമ്പൂതിരി പറഞ്ഞു