തൃശൂര്‍: ജില്ലയില്‍ വെളളിയാഴ്ച (ജൂലൈ 03) 21 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5 പേര്‍ കൂടി രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്നും 8 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു.
ജൂണ്‍ 20 ന് റിയാദില്‍ നിന്ന് വന്ന കുരിയിച്ചിറ സ്വദേശി (31, പുരുഷന്‍), ജൂണ്‍ 29 ന് ഷാര്‍ജയില്‍ നിന്ന് വന്ന കോടശ്ശേരി സ്വദേശി (47, പുരുഷന്‍), ജൂണ്‍ 29 ന് ഷാര്‍ജയില്‍ നിന്ന് വന്ന പുന്നയൂര്‍ സ്വദേശി (29, പുരുഷന്‍), ജൂണ്‍ 18 ന് ദുബായില്‍ നിന്ന് വന്ന വടക്കെക്കാട് സ്വദേശി (38, പുരുഷന്‍), ജൂണ്‍ 29 ന് ഖത്തറില്‍ നിന്ന് വന്ന കൊരട്ടി സ്വദേശി (43, പുരുഷന്‍), ജൂണ്‍ 25 ന് ഷാര്‍ജയില്‍ നിന്ന് വന്ന ആരക്കുളം സ്വദേശി (31, സ്ത്രീ),

സൗദിയില്‍ നിന്നും വന്ന വാടാനപ്പിള്ളി സ്വദേശി (32, പുരുഷന്‍), യുഎഇയില്‍ നിന്ന് വന്ന 34 വയസ്സുളള പുരുഷന്‍, 64 വയസ്സുളള പുരുഷന്‍, ഒമാനില്‍ നിന്ന് വന്ന 64 വയസ്സുളള പുരുഷന്‍, ജൂണ്‍ 23 ന് ബഹറിനില്‍ നിന്ന് വന്ന ഒരുമനയൂര്‍ സ്വദേശി (35, പുരുഷന്‍), ജൂണ്‍ 29 ന് കുവൈറ്റില്‍ നിന്ന് വന്ന പുന്നയൂര്‍ക്കുളം സ്വദേശി (63, പുരുഷന്‍), ജൂണ്‍ 12 ന് ഛത്തീസ്ഗഡില്‍ നിന്ന് വന്ന മേലൂര്‍ സ്വദേശി (26, പുരുഷന്‍), ബംഗളുരൂവില്‍ നിന്ന് വന്ന പൂത്തോള്‍ സ്വദേശി (26, പുരുഷന്‍), ജൂണ്‍ 28 ന് മുംബെയില്‍ നിന്ന് വന്ന വടക്കാഞ്ചേരി കുമരനെല്ലൂര്‍ സ്വദേശികളായ രണ്ട് പേര്‍ (47 , സ്ത്രീ, 21, സ്ത്രീ), ജൂണ്‍ 27 ന് ഡല്‍ഹിയില്‍ നിന്ന് വന്ന ഗുരുവായൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍ (18, സ്ത്രീ, 45, സ്ത്രീ, 24, പുരുഷന്‍, 53, പുരുഷന്‍) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ചാലക്കുടിയില്‍ രോഗം സ്ഥിരീകരിച്ച കൗണ്‍സലറുടെ സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന ഇരിങ്ങാലക്കുട സ്വദേശിയായ 15 വയസ്സായ ആണ്‍കൂട്ടി എന്നിവരടക്കം 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here