തിരുവനന്തപുരം: വളരെ അത്യാവശ്യമായി ഒരു ഡോക്യുമെന്റോ മറ്റെന്തെങ്കിലും പാഴ്സലോ മറ്റൊരു സ്ഥലത്തുള്ള ബന്ധുവിനോ സുഹൃത്തിനോ അയച്ചുകൊടുക്കാൻ നമ്മൾ കൊറിയർ സർവീസിനെ ആശ്രയിക്കാറുണ്ട്. എന്നാൽ ഉദ്ദേശിക്കുന്ന സമയത്തിനുള്ളിൽ ഈ കൊറിയർ അവിടെ എത്തിച്ചേരണം എന്നില്ല. ഈയൊരു സാഹചര്യത്തിലാണ് ടെറാപ്ലെയിൻ കൊറിയർ സർവീസ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. പന്ത്രണ്ട് മണിക്കൂറിനുള്ളിൽ
ഒരു പാഴ്‌സൽ അയച്ചുനൽകാനാകും എന്നാണ് ഇവർ വ്യക്തമാക്കുന്നത്. കേരളത്തിൽ എവിടെയും മറ്റൊരാൾക്ക് അയച്ചുകൊടുക്കേണ്ട സാധനങ്ങൾ കെഎസ്ആർടിസി വഴിയാണ് ഇവർ എത്തിച്ച് നൽകുന്നത്.

ADVERTISEMENT

ഒരു ഡോക്യുമെന്റ്, മരുന്നുകള്‍,ഗിഫ്റ്റ്, എന്തെങ്കിലും ഉപകരണങ്ങൾ ഇവയെല്ലാം കുറഞ്ഞചിലവില്‍ അയച്ചുകൊടുക്കാനാകും. അയക്കേണ്ട സാധനം നന്നായി പായ്ക്ക് ചെയ്‌ത്‌ കെഎസ്ആർടിസി സ്റ്റാൻഡിൽ ഉള്ള ടെറാപ്ലെയിൻ ഓഫിസിൽ എത്തിക്കണം. പാഴ്‌സൽ തൂക്കി നോക്കിയ ശേഷം അവർ റേറ്റ് പറഞ്ഞ് ഒരു AWB ബില്‍ തരും. ഇതിലുള്ള നമ്പർ പാഴ്‌സൽ അയക്കുന്ന ആൾക്ക് പറഞ്ഞുകൊടുക്കണം. ലക്ഷ്യസ്ഥാനത്തേക്കുള്ള അടുത്ത കെഎസ്ആർടിസി ബസിൽ കയറ്റി വിടും. ലക്ഷ്യ സ്ഥാനത്തുള്ള കെഎസ്ആർടിസ ബസ്‌ സ്റ്റാന്‍ഡില്‍ മാക്സിമം 12 മണിക്കൂര്‍നുള്ളില്‍ നിങ്ങളുടെ പാഴ്‌സൽ സുഹൃത്തിന് വാങ്ങാനാകും. അന്ന് തന്നെ കിട്ടേണ്ട സാധനങ്ങള്‍ ആണെങ്ങില്‍ രാവിലെ തന്നെ ബുക്ക്‌ ചെയ്യാനുള്ള സൗകര്യവും ഉണ്ട്. വൈകുന്നേരം അത് ലഭിക്കും. 2 തരം സര്‍വീസ് ആണ് ടെറാപ്ലെയിന് ഉള്ളത്, ഒന്ന് എക്സ്പ്രസ്സ്‌ സര്‍വീസ് (അന്ന് തന്നെ ലഭിക്കണമെങ്കിൽ), അടുത്തത് നോര്‍മല്‍ സര്‍വീസ്, ( 24 മണിക്കൂറിനുള്ളില്‍ ലഭിക്കണമെങ്കിൽ). എക്സ്പ്രസ്സ്‌ സര്‍വീസിന് ഒരു കിലോ വരെ 150 രൂപയും, നോര്‍മല്‍ ആണെങ്കില്‍ 55 രൂപയുമാണ് നിരക്ക്.

കെഎസ്ആർടിസി ടെറാപ്ലെയിൻ കൊറിയർ സർവീസ് ഉള്ള കെഎസ്ആർടിസി ബസ്‌ ഡിപ്പോകളും നമ്പറും ചുവടെ:

Adoor – 8921972253
Alappuzha – 8892988889
Angamaly- 9744614203
Bangalore – 9980619261
Coimbatore – 9447032911
Chalakkudi – 8078809911
Changanassery – 7510577071
Cherthala – 9744902320
Edappal – 9947959593
Ernakulam – 9447651911
Gudallur – 8667665812
Guruvayur – 9995585599
Kannur – 9188525911
Kasaragod – 9567154403
Kayamkulam – 6235737766
Kodungalloor – 9746580257
Kollam – 9846113049
Kottarakkara – 9188618911
Koothattukulam –
Kottayam – 9447955911
Kozhikode – 9447845911
Malappuram – 9188523911
Manathavadi – 9964940165
Mavelikkara – 9747042916
Muvattupuzha – 7356860899
Nilambur – 6235617172
North paravoor – 7510775059
Ochira – 9562622238
Palakkad – 9188524911
Pattambi – 9744606868
Perithalmanna- 7034196395
Perumbavoor – 9037992007
Ponnanni – 6282673879
Payyannur – 98 47 22 55 75
Sulthan battery – 9446924885
Thamarassery – 6238582482
Thiruvalla – 8138812628
Thodupuzha – 9656827930
Thrissur – 9188555911
Trivandrum – 9188520911
Vaikom – 7306547181

COMMENT ON NEWS

Please enter your comment!
Please enter your name here