ഗുരുവായൂർ: അതിജീവനം എംപീസ് എജ്യുകെയർ പദ്ധിയുടെ ഭാഗമായി 13-ാംവാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 73-ാം നമ്പർ അംഗൻ വാടിയിലേക്ക് ടി വി വിതരണവും, എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും, ആശാ വർക്കർമാരെ ആദരിക്കലും നടത്തി. ചടങ്ങിന്റെ ഉദ്ഘാടനം ടി എൻ പ്രതാപൻ എം പി നിർവഹിച്ചു. വാർഡ് കൗൺസിലർ സുഷാ ബാബു അധ്യക്ഷത വഹിച്ചു.

ADVERTISEMENT

മുൻ ബ്ലോക്ക് പ്രസിഡന്റ്‌ ആർ. രവികുമാർ, മണ്ഡലം പ്രസിഡന്റ്‌ ബാലൻ വാറണാട്ട്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ സി.എസ്. സൂരജ്, നിയോജകമണ്ഡലം ജന.സെക്രട്ടറി എ.കെ.ഷൈമിൽ, വാർഡ് പ്രസിഡന്റ്‌ പ്രേംകുമാർ മണ്ണുങ്ങൽ, നേതാക്കളായ അരവിന്ദൻ കോങ്ങാട്ടിൽ, സലിൽ കുമാർ, ആർ.വി.ജലീൽ, കൃഷ്ണദാസ്, പി.എം മുഹമ്മദുണ്ണി, വിശ്വനാഥൻ കോങ്ങാട്ടിൽ, ശശി പട്ടത്താക്കിൽ, ആനന്ദ് രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

COMMENT ON NEWS

Please enter your comment!
Please enter your name here