ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കീഴിയേടം രാമൻനമ്പൂതിരി യെക്കതിരെ ഗാർഹിക അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയമിച്ച് ദേവസ്വം ഭരണസമിതി ഉത്തരവായി. ലോക്ക്ഡൗൺ നിലവിലുണ്ടായിരുന്ന ഏപ്രിൽ 8 മുതൽ 12 വരെയുള്ളദിവസങ്ങളിൽ പ്രവർത്തി ഇല്ലാത്ത സമയങ്ങളിൽ സർക്കാർ നിർദ്ദേശപ്രകാരമുള്ള ക്ഷേത്രത്തിന്റെ നിയമങ്ങളെയും നിബന്ധനകളെയും ലംഘിച്ച് ക്ഷേതത്തിൽ അനധിക്രിതമായി പ്രവേശിച്ച് വളരെയധികം സമയം ക്ഷേത്രത്തിൽ ചെലവഴിച്ചു എന്നും ഉച്ചപൂജയ്ക്കുളള നിവേദ്യത്തിന് കാലതാമസം വരുത്തി എന്നും, നിത്യ പൂജയും നിത്യനിദാനവും നടത്താൻ മാത്രം അനുവാദമുണ്ടായിരിയെക്ക ക്ഷേത്രാചാരങ്ങളിലും തന്റെ പ്രവർത്തിയിലും അധികാരത്തിലും ഉൾപ്പെടാത്ത “സോപാനത്തിൽ വിളക്കുവെപ്പ്” എന്നഅനധികൃത പ്രവർത്തി ക്ഷേത്രം തന്ത്രിയുടെ അനുവാദമില്ലാതെ ചെയ്തു എന്നും, ഉച്ചപൂജകഴിഞ്ഞ് നട അടയക്കാൻ കാലതാമസം വരുത്തി എന്നും ഇത്തരം പ്രവർത്തികളാൽ ക്ഷേത്രത്തിലെ നിത്യപൂജകൾ പോലും മുടങ്ങും വിധത്തിൽ ക്ഷേത്രം അടച്ചുപൂട്ടാനുള്ള സാഹചര്യം വരുമെന്ന ഭീതി വരുത്തി എന്നും മററും പ്രസ്താവിച്ച് ക്ഷേത്രം മാനേജർ, ഡി എ എന്നിവർ സമർപ്പിച്ച പ്രാധമിക അന്വേഷണ റിപ്പോർട്ടിന്റെയും അടിസ്ഥാനമായ സാക്ഷിമൊഴികൾ, സിസി ടി വി ദ്രിശ്യങ്ങൾ എന്നിവയുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രംനൽകിയിരുന്നത്.

ADVERTISEMENT

കുറ്റപത്രത്തിലെ ആരോപണങ്ങൾ എല്ലാം നിക്ഷധിച്ച് രാമൻനമ്പൂതിരി മുപടി നൽകിയതിനെ തുടർന്നാണ് അഡ്വ.ടി.ആർ.ശിവൻ അദ്ധ്യക്ഷനായും ക്ഷേത്രം ഡി.എ ശങ്കർ, ക്ഷേത്രം മുൻ മാനേജർ ആർ.പരമേശ്വരൻ എന്നിവർ അംഗങ്ങളായുമുള്ള മൂന്ന് അംഗ ഗാർഹിക അന്വേഷണ ഉദ്യോഗസ്ഥരെ നിയമിച്ച് ഭരണസമിതി ഉത്തരവായത്. ഒരുമാസത്തിനകം നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥരാട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഏപ്രിൽ 13 മുതൽ പ്രവർത്തിയിൽനിന്ന് മാറ്റിനിർത്തിയിരുന്ന രാമൻ നമ്പൂതിരിയെ അച്ചടക്കനടപടികൾ നിലനിർത്തികൊണ്ട് നടപടികൾക്ക് വിധേയമായി കീഴ്ശാന്തി പ്രവർത്തിയിൽ തിരികെ പ്രവേശിപ്പിയക്കാനും ക്ഷേത്രം ഡി എ യോട് നിർദ്ദേശിച്ച് ഭരണസമിതി ഉത്തരവായി. ഭരണസമിതി യോഗത്തിൽ ചെയർമാൻ അഡ്വ.കെ . ബി. മോഹൻദാസ് അദ്ധ്യക്ഷം വഹിച്ചു. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, കെ.അജിത് (ഏക്സ് എംഎൽഎ), ഇ.പി.ആർ.വേശാല, കെ.വി.ഷാജി, എ.വി പ്രശാന്ത്, അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിർ എന്നിവർ പങ്കെടുത്തു.

COMMENT ON NEWS

Please enter your comment!
Please enter your name here