കൊല്ലം : ചവറ തെക്കുംഭാഗത്ത് യുവാവ് കുത്തേറ്റ് മരിച്ചു. തെക്കുംഭാഗം സ്വദേശി ബിജു(42)ആണ് മരിച്ചത്. ഇയാളുടെ രണ്ടാനച്ഛന്റെ മകനായ സാം അലക്സാണ് കുത്തിയത്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റത്തിനിടയിലാണ് ബിജുവിന് കുത്തേറ്റത്. ഇന്നലെ രാത്രി 8.10ന് ആയിരുന്നു സംഭവം. ഇരുവരും ഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടെ വാക്കേറ്റം ഉണ്ടാവുകയും സാം അലക്സ് കത്തി കൊണ്ട് ബിജുവിന്റെ വയറ്റിൽ കുത്തുകയുമായിരുന്നു.
തെക്കുംഭാഗം പൊലീസ് എത്തി ബിജുവിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജുവും സഹോദരിയും കൈക്കുഞ്ഞുങ്ങളായിരിക്കെ പുഷ്പവല്ലിയോടൊപ്പം താമസം തുടങ്ങിയതാണ് ബെൻസൻ. അന്നു മുതൽ ഇവർക്കൊപ്പമായിരുന്നു സാം അലക്സ് വളർന്നത്. 2 വർഷം മുൻപ് ബെൻസൻ മരിച്ചിരുന്നു. നാടുവിട്ട ബിജുവിനെയും സാം അലക്സിനെയും അടുത്തിടെയാണ് വീട്ടുകാർ കണ്ടെത്തി തിരികെയെത്തിച്ചത്