ഗുരുവായൂർ: തിരുവെങ്കിടം 27 വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് എസ്.എസ്.എൽ.സി.പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽക്കി അനുമോദിച്ചു.വാർഡു് കൗൺസിലർ ശ്രീദേവി ബാലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടി.എൻ.പ്രതാപൻ.എം.പി. ഉൽഘാടനം ചെയ്ത് ഉപഹാര വിതരണവും നടത്തി. വിദ്യാർത്ഥികളായ ഹൃദ്യമുരളി, കൃഷണ സജീഷ്, ആൻമരിയ ജോൺസൺ, വിസ്മയ മണികണ്ഠൻ, അശ്വനി സുകുമാരൻ, സുദേവ് കൃഷ്ണ, കൃഷ്ണപ്രസാദ്, ആദെൽജസ്റ്റിൻ, അഭിജിത്. എന്നിവരെയാണ് ഉപഹാരവും,മധുരവുംനൽക്കി അനുമോദിച്ചത്. ബാലൻ വാറനാട്ട് ഉണ്ണികൃഷ്ണൻ കൈപ്പട,വി.കെ.സുജിത്ത് ഒ.പി.ജോൺസൺ, ടി..ചന്ദ്രശേഖരൻ.മുരളി വടക്കുട്ട്, ലോറൻസ് കൈരളി, എന്നിവർ സംസാരിച്ചു. വിഷ്ണുതിരുവെങ്കിടം,മനീഷ് നീലിമന, സ്റ്റാൻജോസ്റ്റാൻലി, വിഷ്ണുവടുക്കുട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽക്കി.

LEAVE A REPLY

Please enter your comment!
Please enter your name here