ഹയർ സെക്കൻ്ററി മേഖലയെ ദുർബലപ്പെടുത്താനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചും മേഖലയെ ശക്തിപ്പെടുത്തുന്നതിന് ഉതകുന്ന നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചും എയ്ഡഡ് ഹയർ സെക്കൻ്ററി ടീച്ചേഴ്സ് അസോസിയേഷൻ നടത്തിയ തൃശൂർ ജില്ലാതല ധർണ്ണ ടി. എൻ. പ്രതാപൻ എം. പി. ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും ഓൺലൈൻ ക്ലാസ് ഉടൻ ഉറപ്പ് വരുത്തണമെന്ന് എം.പി. സർക്കാരിനോടാവശ്യപ്പെട്ടു. ക്ലാസുകൾ തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും ഇരുപത്തിയൊന്ന് വിഷയങ്ങൾ വിക്ടേഴ്സിലൂടെ സംപ്രേക്ഷണം ചെയ്യാത്തത് സർക്കാരിൻ്റെ മുന്നൊരുക്കമില്ലായ്മ എടുത്തുകാണിക്കുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ADVERTISEMENT

ഖാദർ കമ്മറ്റി റിപ്പോർട്ട് തള്ളിക്കളയുക, ആറു വർഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകർക്ക് നിയമനം നൽകുക, എല്ലാ വിദ്യാർത്ഥികൾക്കും ക്ലാസ് നൽകുക, ഒരു ക്ലാസിൽ 40 വിദ്യാർത്ഥികൾ എന്ന നിലയിൽ നിജപ്പെടുത്തുക, തുടങ്ങയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ പ്രസിഡണ്ട് സന്തോഷ് ടി. ഇമ്മട്ടിയുടെ അധ്യക്ഷതയിൽ നടന്ന ധർണ്ണയിൽ ഡിസിസി വൈസ് പ്രസിഡണ്ട് ഐ.പി.പോൾ, എ.എച്ച്.എസ്.ടി.എ. സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് ഷാജു പുതൂർ, സംസ്ഥാന ട്രഷറർ കെ.എ. വർഗ്ഗീസ്, സംസ്ഥാന പ്രിൻസിപ്പൽ ഫോറം ചെയർമാൻ ഡോ. അബി പോൾ, എ.എച്ച്.എസ്.ടി.എ. മുഖപത്രത്തിൻ്റെ എഡിറ്റർ മെർഫിൻ ടി. ഫ്രാൻസിസ്, ജില്ലാ സെക്രട്ടറി ലിയൊ കെ.പി. എന്നിവർ പ്രസംഗിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here