പാലക്കാട്: പാലക്കാട്ടു ഭഗവതി ധർമ്മാനുഷ്ഠാനവേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത ആചാര്യന്മാരുടെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന വൈദികമായ ശ്രീ ശനൈശ്ചര അഗ്നിഹോത്രം ഒരു വിശ്വമഹായജ്ഞമാകുമെന്നു സംഘാകർ അഭിപ്രായപ്പെട്ടു.
ചരിത്ര പ്രാധാന്യമുറങ്ങുന്ന പാലക്കാട്ടു ഭഗവതിയുടെ കർക്കിടക മാസാചാരണത്തിൻ്റെ ഭാഗമായി, കർക്കിടകം 1മുതൽ 32കൂടി നടക്കുന്ന ശ്രീ ശനൈശ്ചര അഗ്നിഹോത്രം, ശനി ദോഷമനുഭവിക്കുന്ന നാളുകൾക്ക് ഏറെ ഗുണഫലങ്ങൾ പ്രദാനം ചെയ്യുമെന്നും ശ്രീ ശനൈശ്ചര അഗ്നിഹോത്രത്തിൻ്റെ ആചാര്യൻ ആഭിപ്രായപ്പെട്ടു.
ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇരുന്ന് ആചാര്യന്മാർ ഇതിൽ നിർദേശങ്ങൾ തന്ന് പങ്കു ചേരും. ഭക്തജനങ്ങൾക്ക് അവരവരുടെ വീട്ടിലിരുന്ന് ലോകശാന്തിക്കും രോഗശാന്തിക്കും ദുരിതശാന്തിക്കുമായി ഈ മഹത്തായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. അതിനാൽ ഇതൊരു വിശ്വമഹാ യജ്ഞമാക്കി മാറ്റാവുന്ന തരത്തിലാണ് പാലക്കാട്ടു ഭഗവതി ധർമ്മാനുഷ്ഠാന വേദിയുടെ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്.

ADVERTISEMENT

1195 കർക്കിടകം 1 മുതൽ 32 കൂടി (2020 ജൂലായ് 16 മുതൽ ഓഗസ്റ്റ് 16 വരെ) പാലക്കാട്ടു ഭഗവതി ധർമ്മാനുഷ്ഠാന വേദിയുടെ ആഭിമുഖ്യത്തിൽ കർക്കിടക മാസത്തിൽ വീട്ടിലിരുന്ന് ചെയ്യാവുന്ന ലഘുവായ ശ്രീശനൈശ്ചര അഗ്നിഹോത്രയജ്ഞം ഓരോ വ്യക്തിയേയും കുടുംബത്തേയും ശാരീരികവും മാനസികവും ആത്മീയവുമായി ശാക്തീകരിക്കുന്നു.

നവഗ്രഹങ്ങളിൽ ശനൈശ്ചരനാണ് ഈ കാലഘട്ടത്തിന്റെ ധർമ്മമൂർത്തി എന്നതിനാലാണ് ലോക രക്ഷാർത്ഥം ശ്രീ ശനൈശ്ചര അഗ്നിഹോത്രം വിഭാവനം ചെയ്തിരിക്കുന്നത്. പ്രധാനമായും ശനി ഭഗവാന്റെ സ്വാധീനം വരുന്ന നക്ഷത്രക്കാർക്ക്. അതിനാൽ ശനീശ്വരൻ്റെ സ്വാധീനം ആർക്കൊക്കെയാണെന്ന് താഴെ ചേർക്കുന്നു.

ധനു, മകരം, കുംഭം എന്നീ കൂറുകാർക്കാണ് ഏഴരശ്ശനി വരുന്നത്. ഇതിൽ മകരക്കൂറിൽ വരുന്ന ഉത്രാടം ഒടുവിലെ മൂന്നു പാദങ്ങൾ, തിരുവോണം, അവിട്ടം, ഒന്നും രണ്ടും പാദങ്ങൾ എന്നീ നക്ഷത്രക്കാർക്ക് ദോഷം കൂടും
കൂടാതെ ചന്ദ്ര സ്ഥിത രാശിയിൽ നിന്നും 4, 7, 10 എന്നീ കണ്ടകഭാവങളിൽ ശനി സഞ്ചരികുന്നതിനാൽ ആ കൂറുകാർക്കു് കണ്ടകശ്ശനി രണ്ടര വർഷം ഉണ്ട്.

മേടക്കൂറിൽ വരുന്ന അശ്വതി ഭരണി കാർത്തിക കാല് എന്നീ നക്ഷത്രക്കാർക്ക് പത്തിൽ ശനി വരുന്നതിനാൽ കണ്ടകശനി.

കർക്കിടകക്കൂറിൽ വരുന്ന പുണർതം ഒടുവിലെ പാദം, പൂയം, ആയില്യം എന്നിവർക്ക് 7 ൽ ശനി, വരുന്നതിനാൽ കണ്ടകശ്ശനി.

തുലാക്കൂറിൽ വരുന്ന ചിത്ര പകുതി, ചോതി, വിശാഖം മുക്കാൽ എന്നിവർക്ക് 4 ൽ ശനി വരുന്നതിനാൽ കണ്ടകശനി.

ഇത് കൂടാതെ മിഥുനക്കൂറിൽ വരുന്ന മകീരം പകുതി, തിരുവാതിര, പുണർതം മുക്കാൽ എന്നിവർക്ക് അഷ്ടമശനി.

അതായത്‌ ധനുകൂറിൽ വരുന്ന മൂലം, പൂരാടം, ഉത്രാടത്തിൽ കാല്, മകരക്കൂറിൽ വരുന്ന ഉത്രാടത്തിൽ മുക്കാൽ, തിരുവോണം, അവിട്ടത്തിൽ പകുതി, കുoഭക്കൂറിൽ വരുന്ന അവിട്ടത്തിൽ മറ്റെ പകുതി, ചതയം, പുരോരുട്ടാതി മുക്കാൽ എന്നിവരാണ് ഏഴരശ്ശനി ബാധിക്കുക

ഇതിൽ മേടക്കൂറുകാർക്ക് കർമ്മരംഗത്തും, കർക്കിടകക്കൂറുകാർക്ക് ദാമ്പത്യവും, തുലാക്കുറുകാർക്ക് കുടുംബ ജീവിതവും, മകര കുറുകാർക് എല്ലാ രംഗങ്ങളിലും പ്രശ്നം നേരിടേണ്ടി വരും.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പരിപൂർണ്ണമായി പാലിച്ചു കൊണ്ട് പൊതുവെ 27 നക്ഷത്രക്കാർക്കും സകുടുംബം ഈ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. ഗുരു പൂർണ്ണിമ വരുന്ന 2020 ജൂലായ് 5 ഞായറാഴ്ച ആചാര്യഭവനത്തിൽ വെച്ച് നടക്കുന്ന കാപ്പുകെട്ടൽ ചടങ്ങോടെ ദിനചര്യ, വ്രതചര്യ, യജ്ഞചര്യ എന്നിവ ആരംഭിക്കും. അതിനു വേണ്ട നിർദ്ദേശങ്ങൾ ഓൺലൈനായി നൽകുന്നതാണെന്ന് സംഘാകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി പാലക്കാട്ടു ഭഗവതി ധർമ്മാനുഷ്ഠാന വേദിക്കു വേണ്ടി ശ്രീ സിന്ധുകുമാർ നെ +91 9446878119 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വെബ് സൈറ്റ്: http://palakkadbhagavathi.in, ഇമെയിൽ: palakkattubhagavathy@gmail.com.

COMMENT ON NEWS

Please enter your comment!
Please enter your name here