രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം മാസവും പാചകവാതകവിലയിൽ വർധനവ്. ഗാര്‍ഹികാവശ്യത്തിനുളള സബ്‌സിഡിരഹിത പാചകവാതകത്തിന്റെ വില ഒരു രൂപ മുതല്‍ 4.50 രൂപ വരെയാണ് വര്‍ധിച്ചത്. 14.2 കിലോഗ്രാം വരുന്ന സിലിണ്ടറിന്റെ വിലയിലാണ് വര്‍ധന വരുത്തിയത്. വാണിജ്യ സിലിണ്ടറിന് മൂന്ന് രൂപ വർധിപ്പിച്ചു. ഇതോടെ ഡല്‍ഹിയില്‍ പാചക വാതക സിലിണ്ടറിന്റെ വില 594 രൂപയായി.മുംബൈയിൽ 594 രൂപയും ചെന്നൈയിൽ 610 രൂപയുമാണ് പാചകവാതക വില. സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന്റെ വില കഴിഞ്ഞമാസം 11.50 രൂപയാണ് വര്‍ധിപ്പിച്ചത്.