ഗുരുവായൂർ : ആൾ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയിസ് കോൺഗ്രസ്സ് തൃശൂർ ജില്ലാ കമ്മറ്റി ആവിഷ്ക്കരിച്ച പഠനത്തിനൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഗുരുവായൂരിലെ നിർദ്ധനരായ 5 വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനത്തിനായുള്ള ടെലിവിഷൻ സെറ്റുകളുടെ വിതരണ ഉദ്ഘാടനം തൃശൂർ ജില്ലാ സഹകരണ ബാങ്ക് സ്റ്റാഫ് അസോസിയേഷൻ പ്രസിഡണ്ട് ജോസ് വള്ളുർ നിർവ്വഹിച്ചു. എംപ്ലോയിസ് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് ആർ.രവികുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് സി.എ ഗോപപ്രതാപൻ, എംപ്ലോയീസ് കോൺഗ്രസ്സ് നേതാക്കളായ ടി. ആർ. ജോയ്, സാജൻ സി ജോർജ്ജ്, എൻ. എ. സാബു, എ.കെ രമേഷ്, സി.എസ് ആശ, എ പി പ്രദേഷ്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് , നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഷൈലജ ദേവൻ, കൗൺസിലർമാരായ സി അനിൽകുമാർ, പ്രിയ രാജേന്ദ്രൻ, ശ്രീദേവി ബാലൻ, കോൺഗ്രസ്സ് നേതാക്കളായ കെ.പി ഉദയൻ, ഓ കെ ആർ മണികണ്ഠൻ, അരവിന്ദൻ പല്ലത്ത്, ശശി വാറനാട്ട്, പി.ഐ ലാസർ, ശിവൻ പാലിയത്ത്, എം.കെ ബാലകൃഷ്ണൻ, കെ.പി എ റഷീദ്, അഡ്വ ഷൈൻ മനയിൽ, നിഖിൽ ജി കൃഷ്ണൻ, സി.എസ് സൂരജ്, ഓ.ആർ പ്രതീഷ് ,കെ സലിൽ കുമാർ എന്നിവർ പങ്കെടുത്തു. മാതാ കമ്യൂണിറ്റി ഹാളിലും, മലേഷ്യൻ ടവ്വറിലുമായാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
