ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രനട അടയ്ക്കുന്ന സമയം ഉച്ചയ്ക്ക് 12.30 ആക്കി. ഇതോടെ ദീപസ്തംഭത്തിനു മുന്നിൽ നിന്നുള്ള ദർശനത്തിനും കൂടുതൽ സമയം ലഭിച്ചു. കോവിഡ് കാരണം രാവിലെ 9.30-ന്‌ ആയിരുന്നു നട അടച്ചിരുന്നത്. ഉച്ചവരെ ദർശനസമയം നീട്ടണമെന്ന് ഭക്തരുടെ ആവശ്യമായിരുന്നു. വഴിപാട് കൗണ്ടറുകൾ ബുധനാഴ്ച തുറക്കും. ക്ഷേത്രനട തുറന്നിരിക്കുന്ന സമയം മാത്രമേ കൗണ്ടറുകൾ ഉണ്ടാകൂ. പാക്കറ്റിലാക്കിയ കളഭം, സ്വർണലോക്കറ്റ് എന്നിവ മാത്രമേ കൗണ്ടറുകൾ വഴി ലഭിക്കൂ. നിവേദ്യസാധനങ്ങൾ നൽകില്ല. ക്ഷേത്രനട അടയ്ക്കുന്നത് ഉച്ചവരെ നീട്ടിയതിനാൽ ക്ഷേത്രപരിസരത്തെ കടകൾ ബുധനാഴ്ച തുറക്കും.