ഗുരുവായൂർ: ലോക ഡോക്ടർസ് ദിനത്തിനോടനുബന്ധിച് ACTS ഗുരുവായൂരിന്റെ നേതൃത്വത്തിൽ നടന്ന ആദരിക്കൽ ചടങ്ങിൽ COVID-19ന്റെ പ്രതിരോധ ബോധവത്കരണ ക്ലാസ്സും വിവിധ പ്രവർത്തനങ്ങളുടെ മികവും കണക്കാക്കിയാണ് മുൻ നഗരസഭ ആയുർവേദ മെഡിക്കൽ ചീഫ് ഓഫീസർ ആയ ഡോക്ടർ എസ്. അമ്മിണിയെ ചടങ്ങിൽ ആദരിച്ചു. അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ln.ബിജോയ്‌ ആലപ്പാട്ടിനും സോൺ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട മുൻ ലയൺസ്‌ ക്ലബ്‌ പ്രസിഡന്റ്‌ സി. ഡി. ജോൺസനെയും ആദരിച്ചു. ACTS പ്രസിഡന്റ്‌ സി. ഡി ജോൺസൺ അധ്യക്ഷത വഹിച്ചു. Ln. ബിജോയ്‌ ആലപ്പാട്ട് യോഗം ഉൽഘടനം ചെയ്തു. പി. വി പ്രസാദ്, പി. ഐ. സൈമൺ മാസ്റ്റർ, കെ. പി. എ. റഷീദ്, കൗൺസിലർ പ്രിയ രാജേന്ദ്രൻ, വത്സൻ കളത്തിൽ, മോഹൻ ബാബു എന്നിവർ പ്രസംഗിച്ചു. ACTS വോളന്റിയേർമാരായ പി. സാബർ, ഗോഡ്‌വിൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here