ഗുരുവായൂര്‍ : ദേവസ്വം നല്‍കിയ അറിയിപ്പനുസരിച്ച് ക്ഷേത്രത്തില്‍ നിന്ന് കളഭം വാങ്ങാനെത്തിയ ഭക്തര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. പടിഞ്ഞാറെനടയിലെ വഴിപാട് കൗണ്ടറൂകള്‍ ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും പായ്ക്കറ്റ് കളഭം, ഗുരുവായൂരപ്പന്റെ സ്വര്‍ണ ലോക്കറ്റുകള്‍ എന്നിവ കൗണ്ടറുകള്‍ വിതരണം ചെയ്യുമെന്നായിരുന്നു അറിയിപ്പ്.പുലര്‍ച്ചെ അഞ്ച് മുതല്‍ കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും കളഭവും ലോക്കറ്റുകളും വിതരണം ചെയ്തില്ല. ക്ഷേത്രത്തില്‍ ഇതിന് വേണ്ട സംവിധാനങ്ങള്‍ ഒന്നും തന്നെ ഒരുക്കിയിരുന്നില്ല.

ADVERTISEMENT

മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം കളഭം ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിരവധി ഭക്തരാണെത്തിയത്. ഇക്കാര്യം ദേവസ്വം ഭരണസമിതി തീരുമാനിക്കാതെ ചെയര്‍മാന്‍ ഏകപക്ഷീയമായി അറിയിപ്പ് നല്‍കിയതാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇവ വിതരണം ചെയ്യാന്‍ ഭരണസമിതി തീരുമാനിച്ചതിന് ശേഷം അടുത്ത ദിവസം മുതല്‍ കളഭവും ലോക്കറ്റുകളും നല്‍കാനാണ് നീക്കം നടക്കുന്നത്. ക്ഷേത്രത്തിന് പുറത്തുള്ള ദീപസ്തംഭത്തിന് സമീപത്തുനിന്ന് ദര്‍ശനം നടത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം ഉച്ചപൂജ കഴിഞ്ഞ് നട അടയ്ക്കുന്നത് 12.30വരെ ദീര്‍ഘിപ്പിച്ചു. കഴിഞ്ഞ ദിവസം വരെ 9.30വരെ മാത്രമേ ദര്‍ശനത്തിന് അനുമതിയുണ്ടായിരുന്നുള്ളു. ദര്‍ശന സമയം ദീര്‍ഘിപ്പിച്ചതോടെ ക്ഷേത്രനടയില്‍ മൂന്ന് മാസത്തിലധികമായി അടഞ്ഞ് കിടന്നിരുന്നു വ്യാപാര സ്ഥാപനങ്ങളില്‍ പലതും തുറന്ന് പ്രവര്‍ത്തിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here