ഗുരുവായൂർ: പഠനം പോലും ഉപേക്ഷിച്ച് കൃഷ്ണനാട്ടത്തിൽ ച്ചേരേണ്ട ദുരവസ്ഥയിലും, തുടർപഠനത്തിനു് അവസരമില്ലാതെ ശേഷക്കാലം തുടരേണ്ട ഗതികേടിലുമായി കാലങ്ങളോളം ട്രെയിനികളായി കൃഷ്ണനാട്ടത്തിലെത്തുന്ന കുട്ടികൾക്ക് തുടർവിദ്യാഭ്യാസത്തിന് അനുമതിയും. അവസരവും, സാഹചര്യവും ഒരുക്കിയ ഇത്തവണ ഏറെ ആഹ്ലാദം പകർന്ന് എസ്.എസ്.എൽ.സി യ്ക്ക് സമ്പൂർണ്ണ വിജയത്തിനും വഴി തുറന്ന ടി.വി.ചന്ദ്രമോഹൻ നേതൃത്വം നൽകിയ മുൻ ദേവസ്വം ഭരണസമിതിയെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അഭിനന്ദിച്ചു. മികവുറ്റ വിജയം നേടിയ കൃഷ്ണനാട്ട കലാകാരന്മാരായ വിദ്യാർത്ഥികളെയും അഭിനന്ദിച്ചു
യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു. സി. കൃഷ്ണകുമാർ ടി.വി.കൃഷ്ണദാസ് ,ഷൈൻ മനയിൽ, കെ.പ്രദീപ് കുമാർ, ശശി വല്ലാശ്ശേരി, സ്റ്റീഫൻ ജോസ്, പി.കെ.ജോർജ്, അരവിന്ദൻ കോങ്ങാട്ടിൽ, ഒ.ആർ.പ്രദീഷ്, ബാബുരാജ് ഗുരുവായൂർ, മുരളി വിലാസ്, രാമൻ പല്ലത്ത്, ഒ.പി.ജോൺസൺ., ബിന്ദു നാരായണൻ. വി.എ.സുബൈർ പ്രിയാ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.