മലപ്പുറം: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം എടപ്പാളിലെ സ്ഥിതി സങ്കീര്‍ണം. രോഗം സ്ഥിരികരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ സമ്പര്‍ക്കപട്ടിക തയാറാക്കുന്നത് ദുഷ്‌ക്കരം. പതിനായിരക്കണക്കിനാളുകളാണ് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത്. താലൂക്കിലെ ഓരോ വീടുകളും കയറി ഇറങ്ങി സമ്പര്‍ക്കപ്പട്ടിക തയാറാക്കാനാണ് ആരോഗ്യപ്രവര്‍ത്തകരുടെ ശ്രമം.

ADVERTISEMENT

എടപ്പാളിലെ രണ്ട് ആശുപത്രികളില്‍ ജൂണ്‍ മാസം സന്ദര്‍ശിച്ചവരുടെ കണക്ക് ശേഖരിക്കാനാണ് ആരോഗ്യവകുപ്പ് നെട്ടോട്ടം ഓടുന്നത്. രണ്ട് ഇടങ്ങളിലുമായി സ്രവസാമ്പിള്‍ ശേഖരിക്കുന്ന നടപടികള്‍ തുടരുകയാണ്. ഇതിന് പുറമെ വാര്‍ഡ് അംഗങ്ങള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള വീടുകള്‍ സന്ദര്‍ശിച്ച് ലിസ്റ്റ് ശേഖരിക്കുകയാണ്. ആശുപത്രികളുടെ കണക്ക് പ്രകാരം പതിനായിരക്കണക്കിന് പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടെന്ന് ഇരിക്കെ വകുപ്പ് ഉദ്യേഗസ്ഥര്‍ക്ക് ലഭിച്ചത് ചുരുക്കം ചിലരുടെ വിവിരങ്ങള്‍ മാത്രമാണ്. ഈ സാഹചര്യത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരാാണ് തീരുമാനം.

ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ആവശ്യവസ്തുകളുടെ ലഭ്യത ഉറപ്പ് വരുത്താന്‍ പഞ്ചായത്തില്‍ അഞ്ച് കടകളും, നഗരസഭയില്‍ പത്ത് കടകള്‍ക്കും തുറക്കാന്‍ തീരുമാനിച്ചു.അതേസമയം, രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകരുമായി സമ്പര്‍ക്കം പുലര്‍ത്തി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. രണ്ട് ആശുപത്രികളിലുമായി 600 പരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. താനൂര്‍ വില്ലേജ് ഓഫീസ് ജീവനക്കാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതോടെ വില്ലേജ് ഓഫീസ് താത്കലികമായി അടച്ചു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തലില്‍ ജൂലൈ പത്ത് വരെ താനൂര്‍ മുന്‍സിപ്പാലിറ്റിയില്‍ പൊതുജന സേവനവും ഉണ്ടാകില്ല.

COMMENT ON NEWS

Please enter your comment!
Please enter your name here