ഡെൽഹി/ ഗുരുവായൂർ: കൊവിഡിനെതിരായ പോരാട്ടം നമ്മൾ തുടരുമ്പോഴാണ് ഈ പോരാട്ടത്തിന്റെ മുന്നണിപ്പോരാളികളായി രാജ്യം ആദരിക്കുന്ന ഡോക്ടർമാരുടെ ദിനം ഇക്കുറിയെത്തുന്നത്. കൊവിഡ് മഹാമാരിയുടെ ആകുലതകൾക്കിടെ ആരോഗ്യമുള്ള ജീവിതം തുടരാൻ ലോകമിന്ന് ഡോക്ടർമാരിൽ പൂർണ്ണ വിശ്വാസമർപ്പിച്ചിരിക്കുകയാണ്. കൊവിഡിനെതിരായ പോരാട്ടം നയിക്കുമ്പോൾ ജീവൻ നഷ്ടപ്പെട്ടവരുമുണ്ട്. രാജ്യമെങ്ങും നന്ദിയോടെ ഓർക്കുകയാണ് അവരുടെ ത്യാഗം.

ADVERTISEMENT

വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ സ്വാതന്ത്ര്യസമര സേനാനിയും പശ്ചിമബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായ ഡോക്ടർ ബി.സി.റോയിയുടെ ജന്മദിനമാണ് രാജ്യം ഡോക്ടേഴ്‌സ് ദിനമായി ആചരിക്കുന്നത്.
ആധുനിക ബംഗാളിന്റെ സൃഷ്ടാവായ ബി.സി.റോയിക്ക് രാജ്യം ഭാരതരത്ന നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ ചരമദിനവും ജൂലൈ ഒന്ന് ആയിരുന്നു.

എന്നാൽ, കൊവിഡിനെതിരെയുള്ള യുദ്ധത്തിലെ മുന്നണിപ്പോരാളികളായി സുപ്രീം കോടതി വരെ പ്രശംസിച്ച ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെ ശമ്പളം സാലറി ചലഞ്ചിലുൾപ്പെടുത്തിയ സംസ്ഥാന സർക്കാർ തീരുമാനം കല്ലുകടിയായി തുടരുകയാണ്. അത് പുന:പരിശോധിക്കാൻ സർക്കാർ അടിയന്തരമായി തയ്യാറാകണം. സ്വന്തം ആരോഗ്യം പോലും നോക്കാതെ രാപ്പകലില്ലാതെ സേവനമനുഷ്ഠിക്കുന്ന എല്ലാ ഡോക്ടർമാരെയും നമ്മുടെ ഹൃദയത്തോട് ചേർത്തു നിർത്താം. എല്ലാവർക്കും ഹൃദയപൂർവ്വം ആശംസകൾ നേർന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ

COMMENT ON NEWS

Please enter your comment!
Please enter your name here