തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഇന്ന് പ്രതീകാത്മക കേരളാ ബന്ദ് നടത്തും. രാവിലെ 11 മണി മുതല്‍ 11.15 വരെ വാഹനങ്ങള്‍ റോഡിന്റെ വശങ്ങളില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കാനാണ് യൂത്ത് കോണ്ഗ്രസ് ആഹ്വാനം.

സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളില്‍ റോഡിന്റെ ഇരുവശങ്ങളിലുമായി 25 വാഹനങ്ങള്‍ വീതം നിര്‍ത്തിയിട്ടാണ് പ്രതിഷേധം. പൊതുജനങ്ങളും പ്രതിഷേധത്തില്‍ പങ്കാളികളാകണമെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ആഹ്വാനം ചെയ്തു.