1991 -ൽ ഇരുപത്തി ഒമ്പതു കൊല്ലം മുമ്പ് മഹേഷ് മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡിൽ മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലർ സിനിമയായിരുന്നു സഡക്. ഇതിന്റെ രണ്ടാം ഭാഗമായ ‘ സഡക് 2 ‘ 2020 ൽ തിയറ്ററിൽ സമ്മർ റിലീസിന് കാത്തിരിക്കയായിരുന്നു .എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ തിയറ്റർ റിലീസിങ് അസാധ്യമായതിനാൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് നിർമ്മാതാക്കളായ വിശേഷ് ഫിലിംസ് . ഡിസ്‌നി പ്ലസ് ഹോറസ്റ്റാറിൽ റിലീസ് ചെയ്യാനിനിരിക്കുന്ന ‘ സഡക് 2 ‘ (റോഡ് 2 ) ന്റെ റീലീസ് തിയതി ഉടൻ പ്രഖ്യാപിക്കുമെന്നറിയുന്നു .

സഞ്ജയ് ദത്ത് ,പൂജാ ഭട്ട് ,ആലിയാ ഭട്ട് ,ആദിത്യ റോയ് കപൂർ എന്നിവരാണ് ‘ സഡക് 2 ‘ വിലെ അഭിനേതാക്കൾ .ഈ ചിത്രവും പ്രണയ കഥാ പാശ്ചാതലത്തിലുള്ള ത്രില്ലറാണ് .ഇരുപതു വർഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിതെന്നതിനാൽ ഹിന്ദി സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് ‘ സഡക് 2 ‘വിനായി കാത്തിരിക്കുന്നത് . ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത് .

LEAVE A REPLY

Please enter your comment!
Please enter your name here