തിരുവനന്തപുരം: ഡാര്‍ക് നെറ്റ് അടക്കമുള്ള അശ്ലീല സൈറ്റുകളില്‍ കേരളത്തില്‍ നിന്നുമുള്ള 6നും 15നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ വീഡിയോകളും പ്രചരിക്കുന്നതായി കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത മലയാളി പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും ഇത്തരം സൈറ്റുകള്‍ക്ക് പണം മാറി കൈമാറ്റം ചെയ്തതാണെന്നാണ് ഓപ്പറേഷന്‍ പി ഹണ്ടിലൂടെ കണ്ടെത്തിയിരിക്കുന്നത്.

പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായോയെന്ന് അറിയാന്‍ അവരെ കണ്ടെത്താനും നടപടി തുടങ്ങി. ദൃശ്യങ്ങളുടെ വില്‍പന കണ്ടെത്താന്‍ ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര ഏജന്‍സികളുടെ സഹായം ലഭിക്കുമെന്ന് എഡിജി പി.മനോജ് എബ്രഹാം പറഞ്ഞു. ചിത്രങ്ങള്‍ എടുത്തവരെയും അത് ഓണ്‍ലൈനിലൂെട കൈമാറിയവരെയും കണ്ടെത്താന്‍ ഇന്റര്‍പോള്‍ അടക്കമുള്ള ഏജന്‍സികളുടെ സഹായവും ലഭിച്ചിട്ടുണ്ട്. ഇതോടെ അന്വേഷണവും നിരീക്ഷണവും കര്‍ശനമാക്കും.