ഗുരുവായൂർ: നാളത്തെ 30 -06- 20 ന് നടക്കുന്ന വ്യാഴ മാറ്റം ഏറെ പ്രാധാന്യമർഹിക്കന്ന ഒന്നാണ്. വ്യാഴത്തിന്റെ അതിചാരം എന്ന പ്രതിഭാസം അവസാനിക്കുന്ന ദിവസം. ഈ പ്രതിഭാസം മൂലം വ്യാഴത്തിൻ്റെ സ്വാധീന മേഖലകളായ സാമ്പത്തികം, വ്യോമയാനം, ഭരണം, ആത്മീയം, തൊഴിൽ തുടങ്ങിയ മേഖലകളിലുണ്ടായ മൗഠ്യം അവസാനിക്കുകയും ക്രമേണ മാസങ്ങൾക്കുള്ളിൽ തന്നെ ഈ മേഖലകൾ സാധാരണ നിലയിലേക്ക് മാറുന്നതാണെന്ന് പ്രശസ്ത ജ്യോതിഷ പണ്ഡിതൻ ഗുരു മധു ശക്തിധര പണിക്കർ guruvayoorOnline.com നോട് പറഞ്ഞു.

ജൂലായ് 17ന് ശേഷം സൂര്യൻ കർക്കിടക രാശിയിൽ സംക്രമിക്കുന്നതു വഴി കാളസർപ്പ യോഗമെന്ന മഹാവിപത്തിന് അവസാനമാവുകയും ഇന്ന് കാണുന്ന മഹാമാരിക്ക് ശമനം വന്നു തുടുങ്ങുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ അതിർത്തികളിൽ സംഘർഷം, ഉരുൾപൊട്ടൽ, അതിവർഷം, ജലഭീതി, കടൽ ക്ഷോഭം ഇവയ്ക്കും സാധ്യത കാണുന്നു.

അതുപോലെ നാളെ മുതൽ 9 ദിവസം രാവിലെ ഉദയത്തിനു മുൻപ് വിഷ്ണു സഹസ്ര നാമം, നാരായണ സൂക്തം, ഇവ ജപിക്കുന്നത് കൂടുതൽ ശ്രേയസ്സ് ഉണ്ടാക്കാൻ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.