കൊച്ചി: നിങ്ങളുടെ അപകടത്തിൽ പെട്ടെന്നിരിക്കട്ടെ, എന്തു ചെയ്യും ? എല്ലാവർക്കും ആശങ്ക ഉണ്ടാക്കുന്ന ഒരു ചോദ്യമാണിത്. നിങ്ങളുടെ വാഹനം എന്തെങ്കിലും കാരണവശാൽ എഞ്ചിൻ തകരാറുമൂലമോ, അല്ലെങ്കിൽ നിങ്ങളുടെ അശ്രദ്ധകൊണ്ടോ, എതിർ ദിശയിൽ നിന്നും വന്ന വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധകൊണ്ടോ അപകടത്തിൽ പെട്ടെന്നിരിക്കട്ടെ. പേടിക്കേണ്ട.

നിങ്ങളുടെ മൊബൈൽ ഫോണിൽ POL-APP ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നു കരുതുക. അതിന്റെ ഹോം സ്ക്രീനിൽ സജ്ജീകരിച്ചിട്ടുള്ള 112 ബട്ടണിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കാം. കേരളാ പോലീസിന്റെ സേവനം ആവശ്യപ്പെടാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേരളാ പോലീസിന്റെ കൺട്രോൾ റൂമുകൾ, പോലീസ് സ്റ്റേഷനുകൾ, ഹൈവേ പോലീസ് തുടങ്ങിയവർ നിങ്ങളെ രക്ഷിക്കുന്നതിനും ആശുപത്രിയിൽ എത്തിക്കുന്നതിനും ഓടിയെത്തും.

തൃശ്ശൂർ സിറ്റി പൊലീസിന്റെ കുറിപ്പ് വായിക്കാം

നിങ്ങൾ ഒരു വാഹനത്തിൽ യാത്ര ചെയ്യുകയാണെന്നിരിക്കട്ടെ, നിങ്ങളുടെ വാഹനം എന്തെങ്കിലും കാരണവശാൽ എഞ്ചിൻ തകരാറുമൂലമോ, അല്ലെങ്കിൽ നിങ്ങളുടെ അശ്രദ്ധകൊണ്ടോ, എതിർ ദിശയിൽ നിന്നും വന്ന വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധകൊണ്ടോ അപകടത്തിൽ പെട്ടെന്നിരിക്കട്ടെ, എന്തു ചെയ്യും ?

പേടിക്കേണ്ട. നിങ്ങളുടെ മൊബൈൽ ഫോണിൽ POL-APP ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നു കരുതുക. അതിന്റെ ഹോം സ്ക്രീനിൽ സജ്ജീകരിച്ചിട്ടുള്ള 112 ബട്ടണിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കാം. കേരളാ പോലീസിന്റെ സേവനം ആവശ്യപ്പെടാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേരളാ പോലീസിന്റെ കൺട്രോൾ റൂമുകൾ, പോലീസ് സ്റ്റേഷനുകൾ, ഹൈവേ പോലീസ് തുടങ്ങിയവർ നിങ്ങളെ രക്ഷിക്കുന്നതിനും ആശുപത്രിയിൽ എത്തിക്കുന്നതിനും ഓടിയെത്തും.
കേരളാ പോലീസിന്റെ വിവിധ പൊതുജന സേവനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയിട്ടുള്ള മൊബൈൽഫോൺ ആപ്ലിക്കേഷനാണ് പൊൽ-ആപ്പ് (POL-APP). ഈ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും പൊതുജനങ്ങൾക്ക് സൌജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്. യാത്രാ വേളകളിൽ ആപത്ഘട്ടത്തിൽ പെട്ടുപോയാൽ എങ്ങിനെ പോലീസ് സേവനം ലഭ്യമാകും, തൊട്ടടുത്ത പോലീസ് സ്റ്റേഷൻ എങ്ങിനെ കണ്ടെത്താം, പാസ്പോർട്ട് വെരിഫിക്കേഷൻ തുടങ്ങി കേരളാ പോലീസിന്റെ വിവിധ സേവനങ്ങളെ നിങ്ങളുടെ വിരൽത്തുമ്പിൽ സംയോജിപ്പിക്കുകയാണ് POL-APP.
POL-APPന്റെ വിവിധ സേവനങ്ങളെ ഓരോ ദിവസവും നിങ്ങൾക്കു പരിചയപ്പെടുത്തുന്നത് തൃശൂർ സിറ്റി പോലീസ് ഫേസ്ബുക്ക് പേജ്.