ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 174 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ ഉള്ളത് . തൃശൂര്‍ സ്വദേശികളായ 7 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച്‌ ആശുപത്രികളില്‍ കഴിയുന്നുണ്ട് . ഇതുവരെ 215 പേര്‍ ജില്ലയില്‍ രോഗമുക്തി നേടി . കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 19151 പേരും ആശുപത്രികളില്‍ 186 പേരും ഉള്‍പ്പെടെ ആകെ 19337 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി 23 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 1284 പേരെയാണ് പുതുതായി ചേര്‍ത്തത്

LEAVE A REPLY

Please enter your comment!
Please enter your name here