ചാവക്കാട്:ബ്ലാങ്ങാട് പാറംപടിയിൽ ഇന്നലെ തിരയിൽ പെട്ട് കാണാതായ 2 യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി ഇരട്ടപ്പുഴ വലിയകത്ത് ജനാർദ്ദനൻ മകൻ ജിഷ്ണുവിന്റെ മൃതദേഹമാണ് ബ്ലാങ്ങാട് ബീച്ചിൽ നിന്ന് കണ്ടെത്തിയത്
നാട്ടുകാരുടെയും പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രാത്രി 10 മണിയോടെ മൃതദേഹം കണ്ടെത്തിയത്.

പാറൻപടി സ്വദേശി വലിയകത്ത് ജനാർദ്ധനൻ മകൻ ജിഷ്ണു (20) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. തിങ്കളാഴ്ച രാവിലെയാണ് 5 പേർ തിരയിൽ പെട്ടത്. 2 പേർ രക്ഷപ്പെട്ടു. ചക്കര ബാബു മകൻ വിഷ്ണു രാജ് അപകട ദിവസം തന്നെ മരണ പെട്ടിരുന്നു. ഒരാളെ കൂടെ കിട്ടാനുണ്ട് ഈ യുവാവിനായി തിരച്ചിൽ നടന്നുവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here