ഗുരുവായൂർ: ക്ഷേത്രത്തിന്‌ പുറത്തുള്ള ഭണ്ഡാരങ്ങളിൽ 90 ശതമാനവും എണ്ണിത്തീർന്നു. മുൻവശത്ത്‌ ഗണപതിസന്നിധിയിലെ ഭണ്ഡാരമാണ് തിങ്കളാഴ്ച തുറന്നത്. 8.64 ലക്ഷം രൂപയാണ് ലഭിച്ചത്. ബാക്കി ചൊവ്വാഴ്ച തുറന്നെണ്ണും.

ദീപസ്തംഭത്തിനു മുന്നിലെ വലിയ ഭണ്ഡാരവും കല്യാണമണ്ഡപത്തിനടുത്ത് സ്ഥാപിച്ചിരുന്ന താത്‌കാലിക ഭണ്ഡാരവുമാണ് കഴിഞ്ഞദിവസങ്ങളിൽ തുറന്നെണ്ണിയത്. 27 ലക്ഷത്തോളം രൂപയായിരുന്നു വരവ്. ക്ഷേത്രത്തിനകത്തുള്ള ഭണ്ഡാരമെണ്ണൽ ഇന്ന് (ചൊവ്വാഴ്ച) തുടങ്ങും.

ആദ്യം കൊടിമരത്തിനു മുന്നിലെ വലിയ ഭണ്ഡാരം തുറക്കും. ചുറ്റമ്പലത്തിലെ ഭണ്ഡാരങ്ങളെല്ലാം എണ്ണിത്തീർന്നശേഷം അവസാനമാണ് നാലമ്പലത്തിലേത് തുറക്കുക. നാലുമാസത്തിനുശേഷം ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭണ്ഡാരമെണ്ണൽ ആരംഭിച്ചത്