ഗുരുവായൂർ: കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട ഗുരുവായൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോ തിങ്കളാഴ്ച തുറന്നു. 21 സർവീസുകൾ അയച്ചു. എന്നാൽ ഉയർന്ന ഉദ്യോഗസ്ഥരടക്കം 24 പേർ ക്വാറന്റീനിലായതോടെ ഡിപ്പോയുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനാവാത്ത സ്ഥിതിയാണ്.

ADVERTISEMENT

ആദ്യം 22 ജീവനക്കാരെയായിരുന്നു നിരീക്ഷണത്തിലാക്കിയിരുന്നത്. തിങ്കളാഴ്ച രണ്ടുപേരെ കൂടി ഉൾപ്പെടുത്തി. അഞ്ച് ഇൻസ്‌പെക്ടർമാർ, നാല് ക്ലാർക്കുമാർ, നാല് ഡ്രൈവർമാർ, അഞ്ച് മെക്കാനിക്കുകൾ, മൂന്ന് കണ്ടക്ടർമാർ, മൂന്ന് ബസ് വാഷർമാർ എന്നിവരാണിപ്പോൾ ക്വാറന്റീനിലുള്ളത്.

പൊതുവെ ജീവനക്കാരുടെ കുറവ് വളരെ ബാധിച്ചിട്ടുള്ള ഡിപ്പോയാണിത്. ഡ്രൈവർമാരും കണ്ടക്ടർമാരുമില്ലാത്തതു കാരണം സർവീസുകൾ കൃത്യമായി അയയ്ക്കാൻ പറ്റാത്ത സ്ഥിതിയാണ്. സാധാരണ ദിവസങ്ങളിൽ അറുപതോളം സർവീസുകൾ ഉണ്ടാകാറുണ്ട്. കോവിഡ് കാലമായപ്പോൾ പകുതിയായി ചുരുക്കി. ജീവനക്കാരില്ലാത്തതിനാലാണ് തിങ്കളാഴ്ച 21 സർവീസുകൾ മാത്രം അയയ്ക്കേണ്ടിവന്നത്. ബസുകൾ കഴുകാനുള്ളത് രണ്ടുപേർ മാത്രം. ഇവരെ വെച്ച് രാത്രി എല്ലാ ബസുകളും കഴുകുക പ്രയാസമാണ്. അടുത്ത ഡിപ്പോകളുടെ സഹായം ആവശ്യപ്പെടാനിരിക്കുകയാണ് അധികൃതർ

COMMENT ON NEWS

Please enter your comment!
Please enter your name here