ഗുരുവായൂര്‍ : എസ് എസ് എൽ സി പരീക്ഷയിൽ ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കലാകാരന്മാർക്ക് നൂറുമേനി വിജയം .വേഷവിഭാഗം ട്രെയിനികളായ നന്ദകിഷോർ, കൃഷ്ണപ്രസാദ്, കൃഷ്ണപ്രകാശ് എന്നിവരും പാട്ട് വിഭാഗത്തിലെ ഗോപീകൃഷ്ണനും ആണു് വിജയം കൈവരിച്ചത്.ഒരേ സമയം കൃഷ്ണനാട്ടത്തിലെ പ്രവർത്തിയും, വിദ്യാഭ്യാസവും ഈ പ്രായത്തിൽ നേടിയെടുക്കുക എന്നത് ശ്ളാഘനീയം തന്നെയാണ്. നേരത്തെ 10 വയസില്‍ കൃഷ്ണ നാട്ടം കളരിയില്‍ ചേരുന്ന കുട്ടികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല . ഗുരുകുല സമ്പ്രദായത്തില്‍ ആണ് കൃഷ്ണനാട്ടം പഠിപ്പിക്കുന്നത് .വൈകീട്ട് അഞ്ചു മുതല്‍ കൃഷ്ണനാട്ടത്തിനുള്ള ഒരുക്കങ്ങള്‍ , ക്ഷേത്രത്തില്‍ രാത്രി 10 മുതല്‍ പുലരും വരെ കൃഷ്ണാട്ടം കളി .പകലുറക്കം ഇതായിരുന്നു പതിവ് .

ADVERTISEMENT

2015 ടി വി ചന്ദ്രമോഹന്‍ ദേവസ്വം ചെയര്‍മാന്‍ ആയിരിക്കുമ്പോഴാണ് ഈ കുട്ടികള്‍ക്കും പഠിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുത്തത് . കൃഷ്ണാട്ടം ആശാനായിരുന്ന കെ സുകുമാരന്‍റെ കൈ പിടിച്ചാണ് അന്ന്‍ സ്കൂളിലേക്ക് ഇവര്‍ ആദ്യമായി കടന്ന്‍ ചെന്നത് . ശ്രീകൃഷ്ണ സ്കൂളില്‍ രാവിലെ 11 മുതല്‍ മൂന്ന്‍ വരെയായിരുന്നു ഇവര്‍ക്ക് അധ്യയനം .2015 അഞ്ചാം ക്ലാസില്‍ ചേര്‍ന്ന വിദ്യാര്‍ഥികള്‍ 2020ല്‍ പത്താം ക്ലാസ് പാസായി.

COMMENT ON NEWS

Please enter your comment!
Please enter your name here