ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് കൗണ്ടറുകൾ ബുധനാഴ്‌ച മുതൽ പ്രവർത്തിക്കും. ഭക്തർക്ക് നേരിട്ടുവന്ന് വഴിപാടുകൾ ശീട്ടാക്കാം. നിലവിൽ ഓൺലൈനിൽ വഴിപാടുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. പടിഞ്ഞാറെ ഗോപുരനടയിലെ കൗണ്ടറുകൾ മാത്രമാണ് തുറക്കുക. എന്നാൽ, നിവേദ്യങ്ങൾ ലഭിക്കുന്നതല്ല. അകലം പാലിച്ചുനിൽക്കുന്നതിനായി കൗണ്ടറിനു മുന്നിൽ മഞ്ഞവട്ടം വരച്ചിട്ടുണ്ട്. ഭക്തരെ നിയന്ത്രിക്കാൻ പോലീസും ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരും ഉണ്ടാകും.