ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായി പുന്നത്തൂർ ആനക്കോട്ടയിൽ സുഖചികിത്സ.

ജൂലായ് ഒന്ന് 1 മുതൽ 30 ദിവസക്കാലമാണ്. ആനത്താവളമായ പുന്നത്തൂർക്കോട്ടയിൽ സുഖചികിത്സ.

രാവിലെ എട്ടിന് ആനയെ അഴിച്ച് നാപ്പിയർ പുല്ലും പനമ്പട്ടയും വാഴപ്പിണ്ടിയുമടങ്ങുന്ന പ്രഭാത ഭക്ഷണം നൽകും. ഒപ്പം വ്യായാമത്തിന് നടത്തവും. തുടർന്ന് വിസ്തരിച്ചുള്ള തേച്ചുകുളിയാണ്. ആനയുടെ ഓരോ ഞരമ്പിലും തേപ്പു ചകിരി എത്തണമെന്നാണ് ചട്ടം. നാലും അഞ്ചു മണിക്കുർ നീളുന്ന കുളി കഴിഞ്ഞാലാണു സുഖചികിത്സയുടെ വിഭവങ്ങൾ നൽകുന്നത്.

ഉണക്കലരിയുടെ ചോറ്, ചെറുപയർ വേവിച്ചത്, ച്യവനപ്രാശം, ആയുർവേദ അലോപ്പതി മരുന്നുകൾ എന്നിവ കൂട്ടിക്കുഴച്ച് ഔഷധ ഉരുളയായി ആനകൾക്കു നൽകും. ദഹനക്കുറവിന് അഷ്ടചൂർണപ്പൊടി, വൈറ്റമിൻ ഗുളികകൾ എന്നിങ്ങനെ ഓരോ ആനയുടെ ശരീരഭാരവും ആരോഗ്യസ്ഥിതിയും പരിശോധിച്ച് നിശ്ചയിക്കുന്നത് ഡോക്ടർമാരുടെ വിദഗ്ധസമിതിയാണു ചികിത്സ

ദേവസത്തിലെ 47 ആനകളിൽ 29 ആനകൾക്കാണ് സുഖചികിത്സ.18 ആനകൾ നീരിലാണ്, കഴിയുന്നതനുസരിച്ച് അവക്കും നൽകും. കോവിഡ് കാരണം ഉദ്ഘാടന ചടങ്ങുകൾ ഉണ്ടാകില്ല. അതു കൊണ് ഇപ്രാവശ്യം പൊതുജനങ്ങൾക്ക് പ്രവേശനവും ഇല്ല.

Video By Nazar Sana Photos Guruvayur