പെരുമ്പിലാവ് കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി പെരുമ്പിലാവ് സെന്ററിൽ രാത്രികാല ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് ഇരിപ്പിടം ഒരുക്കി യുവമോർച്ച കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റി രാത്രികാലങ്ങളിൽ പോലീസുകാർ ഓപ്പൺ സ്പേസിൽ കസാര മാത്രമിട്ട് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി പോലീസിനോട് അഭിപ്രായം ചോദിച്ചു തുടർന്ന് ഇരിപ്പിടം നിർമ്മിച്ച് നൽകുകയായിരുന്നു യുവമോർച്ച കടവല്ലൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ദിലീപ് തലശ്ശേരി വൈസ് പ്രസിഡണ്ട് വിനായക കരിക്കാട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സുനിൽ അയ്യപ്പൻകാവ് എന്നിവർ ചേർന്ന് ബിജെപി കടവല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് ശങ്കരനാരായണന്റെ സാന്നിധ്യത്തിൽ കുന്നംകുളം പോലീസ് സബ് ഇൻസ്പെക്ടർ എഫ് സന്തോഷ് ഇരിപ്പിട കേന്ദ്രം ഉദ്ഘാടനം ചെയ്തു.