ഗുരുവായൂർ: എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്കു രണ്ടു മണിക്കു പ്രസിദ്ധീകരിക്കും.ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, ഹിയറിങ് ഇംപയേഡ് എസ്എസ്എല്‍സി ഫലങ്ങളും ഇന്ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തുന്നത്. വെബ് സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ഫലം അറിയാം.

www.result.kite.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും ‘സഫലം 2020 ‘ എന്ന മൊബൈല്‍ ആപ് വഴിയും എസ്എസ്എല്‍സി ഫലമറിയാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.