എടപ്പാൾ: കണ്ടയ്ന്‍മെന്റ് സോണ്‍ ആയ എടപ്പാൾ നഗരത്തിലെ ഒരു ദൃശ്യമാണിത് കുപ്പിയും പാട്ടയും പെറുക്കി വിറ്റ് ജീവിക്കുന്ന സ്ത്രീയും പുരുഷനും, കിട്ടിയ ഭക്ഷണം തെരുവുനായകുട്ടിക്ക് നൽകുന്നു. [ഈ ഫോട്ടോ അവർ അറിയാതെ എടുത്തതാണ്. തൃശൂർ നിന്ന് കുറ്റിപ്പുറം യാത്രാമദ്ധ്യേ ATM ഉപയോഗിക്കാൻ ഇറങ്ങിയപ്പോൾ ]

ADVERTISEMENT

പ്രദേശത്ത് കഴിഞ്ഞ ദിവസം പ്രമുഖ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ അടക്കം 11 ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലംകോട്, വട്ടംകുളം എടപ്പാള്‍, മാറഞ്ചേരി പഞ്ചായത്തുകള്‍ കണ്ടയ്ന്‍മെന്റ് സോണ്‍ ആക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
മലപ്പുറം ജില്ലാ കളക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പ്രദേശത്ത് സമൂഹ വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത പുലര്‍ത്താനും ഉദ്ധ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

COMMENT ON NEWS

Please enter your comment!
Please enter your name here