ചാവക്കാട്: ബ്ലാങ്ങാട് കടലിലിറങ്ങി തിരയിൽപ്പെട്ട് കാണാതായ രണ്ട്
യുവാക്കൾക്ക് വേണ്ടി ഹെലികോപ്ടറിൽ തിരച്ചിൽ ഊർജിതമാക്കി. ബ്ലാങ്ങാട് കുമാരൻപടി സ്വദേശി കരിമ്പീച്ചി സുബ്രഹ്മണ്യന്റെ മകൻ ജഗന്നാഥൻ, പാറൻപടി വലിയകത്ത് ജനാർദനന്റെ മകൻ ജിഷ്ണു സാഗർ എന്നിവർക്ക് വേണ്ടിയുള്ള തിരച്ചിലാണ് തുടരുന്നത്. വിവരമറിഞ്ഞ് ഗുരുവായൂർ എം.എൽ.എ കെ വി അബ്ദുൾ ഖാദർ ബദർ സ്ഥലത്തെത്തി. ഇന്ന് രാവിലെയാണ് നാല് യുവാക്കൾ കടലിൽ ഇറങ്ങിയത്. ഒരാളുടെ ജഡം കണ്ടെത്തിയിരുന്നു. ഒരാൾ രക്ഷപ്പെടുകയും ചെയ്തു. കുമാരൻപടി ചക്കര ബാബുവിന്റെ മകൻ വിഷ്ണുവാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here