തൃശൂർ: നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളിൽ ഒരാൾക്ക് കൊവിഡ്. കേസിലെ ഒൻപതാം പ്രതിക്കാണ് കൊവിഡ്. ഇയാളുടെ അറസ്റ്റ് വൈകും.

തൃശൂർ സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്യാൻ മരട് പൊലീസ് എത്തിയപ്പോഴാണ് കൊവിഡാണെന്ന് വ്യക്തമായത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യാതെ പൊലീസ് മടങ്ങുകയായിരുന്നു. ഇയാളുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായാൽ അറസ്റ്റ് ഉണ്ടായേക്കും.

അതിനിടെ ഷംനാ കാസിം ബ്ലാക്ക്മെയിൽ കേസിൽ മുഖ്യ പ്രതി ഹാരിസ് പിടിയിലായി. ഇന്ന് ഉച്ചയോടെയാണ് ഹാരിസിനെ പൊലീസ് പിടികൂടുന്നത്. സെലിബ്രിറ്റി ഹെയർ സ്‌റ്റൈലിസ്റ്റാണ് ഹാരിസ്. ഹാരിസിന് സിനിമ മേഖലയിലെ നിരവധി താരങ്ങളുമായി അടുത്ത ബന്ധമുണ്ട്. ഹാരിസ് സ്വർണകടത്തിന് താരങ്ങളെ പ്രേരിപ്പിച്ചുവെന്നും കൂടുതൽ സിനിമ താരങ്ങളെ സ്വർണക്കടത്ത് സംഘം സമീപിച്ചതായും അന്വേഷണ സംഘം പറയുന്നു. 2 കോടി രൂപ വാഗ്ദാനം നൽകി ഹാരിസ് സ്വർണം കടത്താൻ നടൻ ധർമ്മജൻ ബോൾഗാട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്വർണകടത്തിനെ കുറിച്ച് ഡിആർഐയും അന്വേഷിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here