ടിക്ടോകിലെ വീഡിയോ ദുരുപയോഗം ചെയത് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നതായി പരാതി. സീരിയല്‍ താരം അജിനാ മേനോനും ടിക്ടോക് കെണിയില്‍ കുടുങ്ങി. ലൈംഗിക ഉള്ളടക്കം ഉള്‍പ്പെടുത്തി വീഡിയോ ഷെയര്‍ ചെയ്യുന്നതിനെ തുടര്‍ന്ന് ആത്മഹത്യയുടെ വക്കിലെത്തിയവരുമുണ്ട്. മറ്റു സാമൂഹിക മാധ്യമങ്ങളെക്കാള്‍ സുരക്ഷാ സംവിധാനങ്ങളുടെ കുറവാണ് ടിക്ടോകിന്‍റെ ദുരുപയോഗ സാധ്യത വര്‍ധിക്കാന്‍ കാരണം.

ADVERTISEMENT

സീരിയില്‍ താരം അജിനാ മേനോനാണ് തനിക്കുണ്ടായ ദുരനുഭവം തുറന്നു പറയുന്നത്. ടിക്ടോകില്‍ ഇവരിട്ട വീഡിയോ മറ്റൊരാള്‍ മോര്‍ഫ് ചെയ്ത് ലൈംഗിക ഉള്ളടക്കത്തോടെ പ്രചരിപ്പിക്കുകയായിരുന്നു. സഹോദരന്‍ വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയുടെ വീഡിയോ കൂടി ഉള്‍പ്പെടുത്തിയ വ്യാജ വീഡിയോയും പ്രചരിച്ചു. വ്യക്തി ജീവിതവും കൂടുംബ ജീവിതവും തകര്‍ന്ന താരം ഇപ്പോള്‍ പൊലീസ് നടപടിയും കാത്തിരിക്കുകയാണ്.

വീഡിയോകളില്‍ കൃത്രിമം വരുത്തുക, മുഖചിത്രങ്ങളെ അശ്ലീല ചിത്രങ്ങളുമായി ചേര്‍ത്തുവയ്ക്കുക ഇവ ഉപയോഗിച്ച് പെണ്‍കുട്ടികളെ ബ്ലാക്ക് മെയില്‍ ചെയ്യുക ഇവയാണ് പ്രധാന പരാതികള്‍. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ലൈക്കും ഷെയറും കൂട്ടാനായി ഉപയോഗിക്കുന്ന ഉദാഹരണങ്ങള്‍ വരെയുണ്ട്. ദുരുപയോഗം സംബന്ധിച്ച പരാതകളില്‍മേല്‍ നടപടികളെടുക്കുന്നതില്‍ മറ്റു സാമൂഹിക മാധ്യമങ്ങളെക്കാല്‍ പിന്നിലാണ് ടിക്ടോക്. നിരന്തരം അക്കൌണ്ട് മാറിക്കൊണ്ടിരിക്കുന്ന വിരുതന്മാരുളളത് പൊലീസ് ഇടപെടലിനും പരിമിതിയുണ്ടാക്കുന്നു.

സെലിബ്രിറ്റികള്‍ മാത്രമല്ല സാധാരണക്കാരായ പെണ്‍കുട്ടികള്‍ വരെ ടിക്ടോക് തട്ടിപ്പുകള്‍ക്കിരയാവുന്നത്. നിര്‍ദോഷകരമായി നമ്മള്‍ ഇടുന്ന വീഡിയോകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഈ മേഖലയിലെ തട്ടിപ്പുകള്‍ നല്‍കുന്ന സൂചന

COMMENT ON NEWS

Please enter your comment!
Please enter your name here