ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപെട്ടു മരിച്ചത് കുമാരൻപടി ചക്കര ബാബുവിന്റെ മകൻ വിഷ്ണു. ഇയാളുടെ മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിഷ്ണു ഉൾപ്പെടെ നാലു പേരാണ് തിരയിൽപെട്ടതെന്നാണ് പോലീസ് നൽകുന്ന വിവരം. ഒരാൾ രക്ഷപ്പെട്ടു. കുമാരൻ പടി ആലിപുരക്കൽ മോഹനന്റെ മകൻ സരിനാ (20) ണ് രക്ഷപ്പെട്ടത്. രണ്ടു പേർക്കായി തെരച്ചിൽ തുടരുന്നു. കുമാരൻപടി സ്വദേശികളായ ജഗന്നാഥൻ, ജിഷ്ണു സാഗർ എന്നിവർക്ക് വേണ്ടിയുള്ള തിരച്ചിലാണ് തുടരുന്നത്. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here