വാഷിങ്ടൻ : കോവിഡിന്‍റെ രണ്ടാം വ്യാപനമുണ്ടായ അമേരിക്കയിലും ചൈനയിലെ ബെയ്ജിങിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അമേരിക്ക തന്നെയാണ് ഇപ്പോഴും കോവിഡ് വ്യാപനത്തിന്‍റെ സിരാകേന്ദ്രം. 40,498 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 768 പേര്‍ മരിക്കുകയും ചെയ്തു. കാലിഫോര്‍ണിയയില്‍ 5231 പേര്‍ക്കും ഫ്ലോറിഡയില്‍ 8530 പേര്‍ക്കും കോവിഡ് സ്ഥിരീകിരിച്ചു.

സ്ഥിതിഗതികള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ചില സ്റ്റേറ്റുകളിൽ ലോക്ഡൌണ്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ചത്. കഴിഞ്ഞ 11ന് ഒരു കോവിഡ് കേസ് സ്ഥിരീകരിച്ച ചൈനയിലെ ബെയ്ജിങില്‍ ഇതിനോടകം 311 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

പുതിയ സാഹചര്യത്തില്‍ ബെയ്ജിങിലും ലോക്ക്ഡൗൺ കര്‍ശനമാക്കി. യൂറോപ്യന്‍ രാജ്യങ്ങളില്‍ 34738 പേര്‍ മരിച്ച ഇറ്റലിയില്‍ മാര്‍ച്ച് 1ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയില്‍ കോവിഡ് മരണസംഖ്യയില്‍ വന്‍ വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. എന്നാൽ കോവിഡ് ഇനിയും നിയന്ത്രണ വിധേയമാകാത്ത ബ്രിട്ടന്‍ കൂടുതല്‍ ഇളവുകളിലേക്ക് കടക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here