കൊല്ലം: കൂട്ടുകാരിയോടൊപ്പം ഓജോ ബോര്‍ഡ് കളിച്ച പതിമൂന്നുകാരിയെ കാണാതായത് വീട്ടുകാരെയും നാടിനെയും മണിക്കൂറുകളോളം മുള്‍മുനയിലാക്കി.കളിക്കിടെ ഒപ്പമുണ്ടായിരുന്ന കുട്ടി മരിച്ചതായി അഭിനയിച്ചതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായത്. ഈ ഞെട്ടലില്‍ പെണ്‍കുട്ടി വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. കൊല്ലം കൊട്ടിയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.

ശനിയാഴ്ച പകല്‍ മൂന്നരയോടെ കണ്ണനല്ലൂര്‍ പാങ്കോണത്തായിരുന്നു സംഭവം.കൂട്ടുകാരിക്കൊപ്പമാണ് 12 വയസ്സുകാരി ഓജോ ബോര്‍ഡ് വരച്ചുകളിച്ചത്. ഇതിനിടെ ആത്മാവ് വന്നെന്നും ആത്മാവ് കൂട്ടുകാരിയുടെ ശരീരത്തില്‍ കയറിയെന്നും പെണ്‍കുട്ടി ഭയന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയുടെ ചില പെരുമാറ്റങ്ങള്‍ കൂടിയായപ്പോള്‍ ഭയം കൂടി.

കൂട്ടുകാരിയില്‍നിന്ന് ആത്മാവ് വേര്‍പെടാന്‍ അടിക്കുകയും ചെയ്തു. എന്നാല്‍ അടികൊണ്ട കൂട്ടുകാരി ബോധരഹിതയായി കിടന്നതോടെയാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. കൂട്ടുകാരി മരിച്ചെന്ന് കരുതി പേടിച്ചുവിറച്ച 12 വയസ്സുകാരി വീട് വിട്ടിറങ്ങുകയും ചെയ്തു. പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ നാടാകെ തിരച്ചില്‍ തുടങ്ങി.നാലു മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. ചേരിക്കോണം ഭാഗത്തെത്തിയ പെണ്‍കുട്ടി ഒറ്റയ്ക്ക് നടന്നുപോകുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് കണ്ണനല്ലൂര്‍ പൊലീസാണ് പെണ്‍കുട്ടിയെ ഇന്നലെ രാത്രി 7.30 ന് തിരികെ വീട്ടിലെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here