ഗുരുവായൂർ: അതിജീവനത്തിന്റെ ഈ ആപൽഘട്ടത്തിൽഇന്ധന വില ദിനംപ്രതി വർദ്ധിപ്പിച്ച് കൊണ്ടു് ജനങ്ങളെ കൊള്ളയടിക്കുന്ന അധികാര കേന്ദ്രങ്ങൾക്കെതിരായി കെ.പി.സി.സി – യുടെ ആഹ്വാന പ്രകാരം നടത്തുന്ന പ്രതിക്ഷേധ സമരങ്ങളുടെ ഭാഗമായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറെ നട ആദായ നികുതി ഓഫീസ് പരിസരത്ത് പ്രതിക്ഷേധ സമരം നടത്തി.

ADVERTISEMENT

ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടു്.കെ.പി, ഉദയൻ ഉൽഘാടനം ചെയതു. മണ്ഡലം പ്രസിഡണ്ടു് ബാലൻ വാറനാട്ട് അദ്ധ്യക്ഷനായി.അരവിന്ദൻ പല്ലത്ത്, ശിവൻ പാലിയത്ത്, സ്റ്റീഫൻ ജോസ്, പ്രമീള ശിവശങ്കരൻ വി.കെ.സുജിത്ത്,ടി.വി.കൃഷ്ണദാസ്, അരവിന്ദൻ കോങ്ങാട്ടിൽ, സി.എസ്.സൂരജ്, മേഴ്സി ജോയ്, പി.കെ.രാജേഷ് ബാബു, പി.ജി.സുരേഷ്, പ്രേം. ജി. മേനോൻ , ജോയ് തോമാസ് ,ബൈജു നീലങ്കാവിൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി

COMMENT ON NEWS

Please enter your comment!
Please enter your name here