കുന്നംകുളം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കുന്നംകുളം നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷൻമാർ, സെക്രട്ടറിമാർ, മെഡിക്കൽ ഓഫീസർമാർ, അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ്, തഹസിൽദാർ എന്നിവരുടെ യോഗം വീഡിയോ കോൺഫറൻസിലൂടെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ വിളിച്ചു ചേർത്തു. കോവിഡ് പ്രതിരോധം കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും കോവിഡ് – 19 നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. വിദേശത്തു നിന്നും വരുന്നവർ ഹോം ക്വാറന്റൈൻ പരമാവധി ഉപയോഗപ്പെടുത്തണം. കണ്ടയിന്റ്‌മെന്റ് സോണുകളിൽ നിരീക്ഷണം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനാവശ്യമായ ക്രമീകരണങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും ചേർന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here