ഗുരുവായൂർ: സംസ്ഥാനത്ത് ഈ വര്‍ഷം നടക്കാനുള്ള തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കാന്‍ എന്‍ഡിഎ തീരുമാനം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ മുന്നണി തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന എന്‍ഡിഎ നേതൃയോഗത്തിലാണ് തീരുമാനം.

സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. ഒക്ടോബര്‍ അവസാനമാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.
കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റായതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോര് പരിഹരിക്കാനാണ് ശ്രമം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക സംവിധാനങ്ങളാണ് ഒരുക്കുന്നത്. വോട്ടര്‍ പട്ടിക കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here