ഗുരുവായൂർ: ക്ഷേത്രത്തിനു മുന്നിൽനിന്ന് തൊഴാനുള്ളവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കേ, ക്ഷേത്രനടയിൽ നിയന്ത്രണം ശക്തമാക്കി. തെക്കേനടയിൽനിന്നും പടിഞ്ഞാറെനടയിൽനിന്നും   ദീപസ്തംഭത്തിനു മുന്നിലേക്ക് നേരിട്ട് പോകാൻ പാടില്ല. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിനു പിന്നിലൂടെ വേണം അവിടേയ്ക്ക് എത്താൻ. ദീപസ്തംഭത്തിനു മുന്നിൽ തൊഴുതുകഴിഞ്ഞാൽ നേരിട്ട് തെക്കേനടവഴിയിലേക്ക് മടങ്ങാം. വരുന്നതും പോകുന്നതും ഒരേ വഴിയിലൂടെയാവുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് വൺവേ സമ്പ്രദായം ഏർപ്പെടുത്തിയത്.

ADVERTISEMENT

ശനിയാഴ്‌ചയാണ് ഇതിനായി കയർ കെട്ടി പ്രവേശനം നിരോധിച്ചത്. നേരത്തേ കിഴക്കേനടയിലും വൺവേ ആയിരുന്നു. ദീപസ്തംഭത്തിനു മുന്നിൽ തൊഴുതുകഴിഞ്ഞാൽ തെക്കേനടപ്പുരയിലൂടെ മടങ്ങുകയായിരുന്നു പതിവ്. പക്ഷേ, കിഴക്കേനടയിൽ വാഹനം നിർത്തി തൊഴാൻ വരുന്നവർക്ക് തെക്കേനടയിലൂടെ മടങ്ങുമ്പോൾ അരക്കിലോമീറ്ററോളം ചുറ്റേണ്ട സ്ഥിതിയായിരുന്നു. ഭക്തരുടെ പ്രയാസം മനസ്സിലാക്കി പിന്നീടത് നിർത്തി. ഇപ്പോൾ കിഴക്കേനടയിൽനിന്ന് വരുന്നവർക്ക് അതുവഴിതന്നെ മടങ്ങാം.

രാവിലെ ഒമ്പതരയ്ക്ക് ക്ഷേത്രനട അടയ്ക്കുമ്പോഴും വൈകുന്നേരം ദീപാരാധനയ്ക്കുമാണ് ദർശനത്തിന് കൂടുതൽപേർ എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന്‌ നടകളിൽനിന്നും ഭക്തർ ഒരേസമയം വരവും പോക്കും ആയപ്പോഴാണ് നിയന്ത്രണം കർശനമാക്കിയത്. ക്ഷേത്രനടയിൽ കൂടുതൽ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരടക്കം പതിനഞ്ചോളംപേർ ഒരേസമയം നടയിലുണ്ട്. പുറത്തുനിന്ന് തൊഴുതുകഴിഞ്ഞാൽ ആരെയും നടയിൽ നിൽക്കാൻ അനുവദിക്കുന്നില്ല. മൊബൈലിൽ ഫോട്ടോയെടുക്കുന്നതും നിരോധിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here