File Photo

ഗുരുവായൂർ: ക്ഷേത്രത്തിലെ ഉപദേവതയായ ഭഗവതിക്ക് 107 പരികലശങ്ങളും ബ്രഹ്മകലശവും അഭിഷേകം ചെയ്തു. കഴിഞ്ഞ ആറുദിവസങ്ങളിലായി നടന്ന ഉപദേവന്മാർക്കുള്ള ദ്രവ്യകലശച്ചടങ്ങുകൾ ശനിയാഴ്‌ച സമാപിച്ചു.

ഗുരുവായൂരപ്പന്റെ രാവിലത്തെ ശീവേലിക്കുശേഷം കാവിലമ്മയ്ക്ക് കലശാഭിഷേകം തുടങ്ങി. 107 കലശങ്ങൾ ആടിയശേഷം ബ്രഹ്മകലശം കാവിൽശ്രീലകത്തേക്ക് പാണിവാദനത്തോടെ എഴുന്നള്ളിച്ചു. ഗുരുവായൂർ വിഷ്ണുപ്രസാദായിരുന്നു പാണിക്ക്. തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് അഭിഷേകച്ചടങ്ങ് നിർവഹിച്ചു. തന്ത്രി ഹരിനമ്പൂതിരിപ്പാട്, ഓതിക്കൻ പഴയത്ത് സതീശൻ നമ്പൂതിരി, ദേവസ്വം ഭരണസമിതിയംഗം എ.വി. പ്രശാന്ത്, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ സി. ശങ്കർ എന്നിവർ സന്നിഹിതരായി.

LEAVE A REPLY

Please enter your comment!
Please enter your name here