ഗുരുവായൂർ: കെ.എസ്.ആർ.ടി.സി ഗുരുവായുർ ഡിപ്പോയിൽ നിന്നും പുറപ്പെട്ട ബസിലെ കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഗുരുവായൂർ ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ നിറുത്തി വെച്ചു. ഗുരുവായൂർ ഡിപ്പോയിലെ എടപ്പാൾ സ്വദേശിയായ കണ്ടക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ 25ന് ഗുരുവായൂരിൽ നിന്ന് തൃശൂരിലേക്ക് പുറപ്പെട്ട ബസിലെ കണ്ടക്ടർക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ ബസ് രാവിലെ 9.30 ന് അരിമ്പൂരിൽ എത്തിയതിൽ 17 പേർ ഇവിടെ നിന്ന് ബസ്സിൽ കയറിയതായി അറിഞ്ഞിട്ടുണ്ട്. അവർ ഉടൻ തന്നെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയും 14 ദിവസം ക്വാറന്റയിനിൽ പ്രവേശിക്കണം. ബസ്സിൽ യാത്ര ചെയ്തവർ ഹെൽത്ത് ഇൻസ്പെക്ടറുടെ നമ്പറിൽ ഉടൻ അറിയിക്കേണ്ടതാണെന്നും (9447774606) അധികൃതർ അറിയിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here