ചരിത്രത്തിലുടനീളം, ഓരോ നൂറ്റാണ്ടിലേയും ഇരുപതുകളിൽ രോഗം പൊട്ടിപ്പുറപ്പെടുന്നത് അത് മനുഷ്യരാശിയെ നശിപ്പിക്കുന്നത് യാദൃശ്ചികമോ? ഇതാണ് പലരുടെയും ഇപ്പോഴത്തെ ചോദ്യം. ,ചിലപ്പോൾ ചരിത്രത്തിന്റെ ഗതിയിൽ മാറ്റം വരുത്തുകയും ചില സമയങ്ങളിൽ മുഴുവൻ നാഗരികതയുടെയും അവസാനത്തെ സൂചിപ്പിക്കുകയും ചെയ്യുന്നു. ദുർഭാഗ്യം പേറുന്നവയാണോ കഴിഞ്ഞ നാലു നൂറ്റാണ്ടിലേയും ഇരുപതാം വർഷങ്ങൾ ?ചരിത്രാതീത കാലം മുതൽ ആധുനിക കാലം വരെയുള്ള ഏറ്റവും മോശം 20 പകർച്ചവ്യാധികളും ഇവിടെയുണ്ട് . എന്നാൽ അതിശയിപ്പിക്കുന്നത് ഓരോ നൂറ്റാണ്ടിലേയും ഇരുപതാം വർഷത്തിലെ നാശങ്ങളാണ്.

ADVERTISEMENT

പ്ളേഗ് – 1720

ഇരുപത് എന്ന ഗണത്തിൽ പെട്ട ആദ്യത്തെ മഹാമാരിയുടെ വരവറിയിക്കുന്നത് 1720 -ലാണ്. ബ്യൂബോണിക് പ്ളേഗ് എന്നറിയപ്പെട്ട പ്ളേഗുകളുടെ അവസാനത്തെ ഔട്ട് ബ്രേക്ക് ആയിരുന്നു മാർസെയ്ലിലെ മഹാവ്യാധി. എലികൾക്കും ഈച്ചകൾക്കുമുള്ള മികച്ച പ്രജനന കേന്ദ്രമായിരുന്നു. അതിനാൽ ബാക്ടീരിയ അവിശ്വസനീയമാം വിധം വളർന്ന്, മൂന്ന് ഭൂഖണ്ഡങ്ങളെയും നശിപ്പിച്ചു. അന്ന് ഫ്രാൻസിലെ ഈ പട്ടണത്തിൽ ആദ്യം ഒരു ലക്ഷം പേരും, അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ സമീപപ്രദേശങ്ങളിൽ ഒരു ലക്ഷം പേരും മരണമടഞ്ഞു.

ഏഷ്യാറ്റിക് കോളറ- 1820

അതുകഴിഞ്ഞ് അടുത്ത നൂറുകൊല്ലം മഹാമാരികളുടെ കാര്യമായ ഘോഷയാത്രയോനും ഉണ്ടായില്ല. അടുത്ത മഹാമാരിയുടെ തുടക്കം 1817 -ൽ ആയിരുന്നു. ഏഷ്യാറ്റിക് കോളറ എന്നായിരുന്നു ആ മഹാമാരിയുടെ പേര്. അത് അതിന്റെ പരമാവധി ഭാവത്തിൽ എത്തുന്നത് 1820 ആയിരുന്നു. കൽക്കട്ടയിൽ നിന്നുത്ഭവിച്ച ആ മഹാവ്യാധി ഇന്തോനേഷ്യയിലും തായ്‌ലണ്ടിലും ഫിലിപ്പീൻസിലെ ഒക്കെ പടർന്നുപിടിച്ച് കവർന്നത് ഒരു ലക്ഷത്തിലധികം പേരുടെ ജീവനാണ്.

സ്പാനിഷ് ഫ്ലൂ- 1920

കൃത്യം നൂറുകൊല്ലം കഴിഞ്ഞ്, 1918 ലാണ്, മാനവ ചരിത്രത്തിലെ ഏറ്റവും വലിയ മഹാമാരി ഉണ്ടാകുന്നത്. സ്പാനിഷ് ഫ്ലൂ എന്ന ഈ അസുഖം അക്ഷരാർത്ഥത്തിൽ ഒരു പാൻഡെമിക് ആയിരുന്നു. മരിച്ചവരുടെ ആകെ എണ്ണം 10 കോടി കവിയും. അന്ന് ആ അസുഖം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അറിയപ്പെട്ടത് ‘ബോംബേ ഇൻഫ്ളുവൻസ’ അഥവാ ‘ബോംബെ ഫ്ലു’ എന്നൊക്കെയാണ് .ബോംബെ തുറമുഖത്ത് വന്നടുത്ത കപ്പലുകളാണ് ഇവിടേക്ക് ആ രോഗാണുവിനെ എത്തിച്ചത്. ബോംബെ ഡോക്ക്സിലെ ഏഴു പൊലീസ് കോൺസ്റ്റബിൾമാർക്കാണ് ആദ്യം രോഗം സ്ഥിരീകരിക്കുന്നത്. അവരെ അന്ന് പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

‘മലേറിയ’ അല്ലാത്ത ഏതോ പനി എന്നായിരുന്നു ആദ്യത്തെ പരിശോധനാ ഫലങ്ങൾ.1918 ഒക്ടോബർ മാസമായപ്പോഴേക്കും മരണസംഖ്യ 768 കടന്നു. ആദ്യം ബോംബെയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ആ പകർച്ചപ്പനി പിന്നീട് പഞ്ചാബിലേക്കും, ഉത്തരദേശത്തിലേക്കും പടർന്നുപിടിച്ചു. പലരും നടന്നുപോകുന്നതിനിടെ മരിച്ചു വീഴുകയായിരുന്നു. ഗംഗാ നദിയിലും മറ്റും ശവങ്ങൾ പൊന്തിയതിന്റെ റിപ്പോർട്ടുകൾ വന്നു. ഒരു കോടിക്കും രണ്ടരക്കോടിക്കും ഇടയിൽ ജനങ്ങൾ ഈ മാരകമായ മഹാമാരിയിൽ അന്ന് മരിച്ചു എന്നാണ് കണക്കുകൾ. പൊട്ടിപ്പുറപ്പെട്ട് രണ്ടു വർഷങ്ങൾക്കുള്ളിൽ തന്നെ മനുഷ്യരാശിയിൽ പത്തുകോടിയുടെ കുറവുണ്ടാക്കി ഈ മാരകമായ പകർച്ചവ്യാധി.

കോവിഡ്- 2020

ആ മാരകമായ പകർച്ച വ്യാധി കഴിഞ്ഞ് നൂറു വർഷം പിന്നിടുമ്പോൾ ഇതാ വീണ്ടും, മറ്റൊരു ഗുരുതരമായ പകർച്ചവ്യാധിയായ കോവിഡിന് മുന്നിൽ പകച്ചു നിൽക്കുകയാണ് ലോകം. . മരണ സംഖ്യ ഇതുവരെ പഴയ മഹാമാരിയുടെ ഏഴയലത്തേക്ക് വന്നിട്ടില്ല എങ്കിലും, ഇതിന്റെ ലോകവ്യാപന സ്വഭാവം നിമിത്തം ഏതുനിമിഷവും നിയന്ത്രണം വിട്ടുയരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട് ഇപ്പോഴും.നൂറ്റാണ്ടുകളുടെ ഇരുപതുകൾ വൈറസുകളുടെ വാഹകരാണോ? അതോ ഇങ്ങനെ നൂറുവർഷം അടുപ്പിച്ച് കടുത്ത മഹാമാരികൾ വരുന്നത് കേവലം യാദൃച്ഛികം മാത്രമാണോ ? ഇരുപതുകളുടെ ഈ ഒരു യാദൃച്ഛികതയെ വ്യാഖ്യാനിക്കാൻ ഒരു ജ്യോതിഷികൾക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.

കടപ്പാട് :

COMMENT ON NEWS

Please enter your comment!
Please enter your name here