മൈസൂർ: ചലച്ചിത്ര പിന്നണി ഗായിക എസ് ജാനകി തെന്നി വീണ് ഇടുപ്പെല്ലിന് പരിക്കു പറ്റിയതിനെത്തുടർന്നാണ് ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൈസൂരുവിലെ ബന്ധു വീട്ടിൽ മൂന്നു ദിവസം മുൻപായിരുന്നു ജാനകി കാൽ തെന്നി വീണത്. പരിക്ക് ഗുരുതരമല്ല. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ജാനകിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇടുപ്പെല്ലിൽ വേദന അധികമായതോടെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

ADVERTISEMENT

ഗായിക എസ് ജാനകി മരണപ്പെട്ടിട്ടില്ലെന്ന് കുടുംബം. ശസ്ത്രക്രിയക്ക് ശേഷം ജാനകി സുഖം പ്രാപിച്ച് വരികയാണെന്നും മരണപ്പെട്ടു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും കുടുംബം അറിയിച്ചു. ജാനകിയുടെ കുടുംബത്തെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here