തൊടുപുഴ: ഇന്നലെയാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി പൊലീസ് വ്യാപക പരിശോധന നടത്തിയത്. പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്ന ദൃശ്യങ്ങളും വീഡിയോകളും കൈവശം വച്ചതിനും പ്രചരിപ്പിച്ചതിനും നിരവധി പേര്‍ പിടിയിലായിരുന്നു. ഇക്കൂട്ടത്തില്‍ തൊടുപുഴയിലെ ഒരു യുവ ഡോക്ടറും ഉണ്ട്. ഇടുക്കി കാമാക്ഷി ഗവ.കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ.വിജിത്ത് (31) പിടിയിലായത്.

ADVERTISEMENT

ഇടുക്കി എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്‌.
ഡോക്ടറുടെ മൊബൈൽ ഫോണിൽ നിന്നും, ലാപ് ടോപ്പിൽ നിന്നും നിരവധി നഗ്നചിത്രങ്ങളും, വീഡിയോ ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച മൂന്നു പേർ കോട്ടയത്തും പിടിയിലായിട്ടുണ്ട്. കോട്ടയത്ത് അഞ്ചു പേർക്കെതിരെ കേസെടുത്തു. കോട്ടയം വെസ്റ്റിലും മുണ്ടക്കയത്തും ചങ്ങനാശേരിയിലും വൈക്കത്തും കുറവിലങ്ങാടുമാണ് കേസെടുത്തത്. സംസ്ഥാനത്തെ 117 കേന്ദ്രങ്ങളിലായിരുന്നു ഓപ്പറേഷന്‍ പി ഹണ്ട് എന്ന് പേരിട്ട റെയ്‍ഡ്.

ഇതേത്തുടർന്ന് കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച 47 പേരെ സംസ്ഥാന വ്യാപകമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകളടക്കം പിടിയിലായവരുടെ കൂട്ടത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

COMMENT ON NEWS

Please enter your comment!
Please enter your name here