കൊല്ലം: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ പോലീസ് കേസ്. കൊല്ലം പെരുങ്ങാലത്ത് ആറ് നീന്തികടക്കല്‍ സമരത്തില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങള്‍ ലംഘിച്ചതിനാണ് ബിന്ദു കൃഷ്ണ ഉള്‍പ്പെടെ 40 തോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. പെരുങ്ങാലത്ത് പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ ആറ് നീന്തി കടക്കല്‍ സമരം ബിന്ദുകൃഷ്ണയാണ് ഉദ്ഘാടനം ചെയ്തത്. ആറ്റില്‍ നീന്താനും, കടവില്‍ നില്‍ക്കുന്നതിനുമായി നിരവധി പേർ എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. പകര്‍ച്ച വ്യാധി തടയല്‍ ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here